വിമാനത്തിൽ പെ​ൺകുട്ടിയെ സ്​പർശിച്ചെന്ന കേസിൽ ഇന്ത്യൻ വംശജൻ ബ്രിട്ടനിൽ അറസ്​റ്റിൽ.

10:25 am 29/10/2016 ലണ്ടൻ: വിമാനത്തിൽ ഉറങ്ങുകയായിരുന്ന പെ​ൺകുട്ടിയെ സ്​പർശിച്ചെന്ന കേസിൽ ഇന്ത്യൻ വംശജനായ വ്യാപാരി ബ്രിട്ടനിൽ അറസ്​റ്റിൽ. ഖത്തറിൽ നിന്നും ബ്രിട്ടനിലേക്ക്​ പോവുകയായിരുന്ന സുമൻദാസ്​ എന്ന എന്നയാളെയാണ്​​ മാഞ്ചസ്​റ്റർ വിമാനത്താവളത്തിൽനിന്ന്​ അധികൃതർ അറസ്​റ്റ്​ ചെയ്​തത്​​. ഇദ്ദേഹത്തെ 20 ആഴ്​ചത്തെ തടവിന്​ ബ്രിട്ടീഷ്​ കോടതി ശിക്ഷിച്ചിട്ടുണ്ട്​. ദോഹയിൽ നിന്നും മാഞ്ചസ്​റ്ററിലേക്ക്​ വരുകയായിരുന്ന വിമാനത്തിലാണ്​ സംഭവം. താൻ മയക്കത്തിലായപ്പോൾ പ്രതി അസ്വാഭാവികമായി സ്​പർശിച്ചെന്നാണ്​ 18കാരിയായ പെ​ൺകുട്ടി പരാതിപ്പെട്ടത്​. അതേസമയം 46കാരനായ സുമൻ ദാസ്​ കുറ്റം നിഷേധിച്ചു. താൻ അവരെ Read more about വിമാനത്തിൽ പെ​ൺകുട്ടിയെ സ്​പർശിച്ചെന്ന കേസിൽ ഇന്ത്യൻ വംശജൻ ബ്രിട്ടനിൽ അറസ്​റ്റിൽ.[…]

ഒമാനില്‍ നഗരസഭാ തിരഞ്ഞെടുപ്പ് ഡിസംബര്‍ 25ന്

02.20 AM 29/10/2016 മസ്കറ്റ്: ഒമാനില്‍ നഗരസഭാ തിരഞ്ഞെടുപ്പ് ഡിസംബര്‍ 25ന് നടക്കും.ഒമാൻ ഇന്റീരിയര്‍ മന്ത്രി സയ്യിദ് ഹമൗദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയാണ് തീയതി പ്രഖ്യാപിച്ചത്. നഗരസഭാ തെരഞ്ഞെടുപ്പിന്റെ പ്രാരംഭ നടപടികള്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ ഇതിനൊടകം തന്നെ ആരംഭിച്ചിട്ടുണ്ട്. പുതിയ വോട്ടര്‍മാരുടെ പേര്‍ ചേര്‍ക്കുന്നതിനുള്ള അവസരം ജൂണ്‍ 12ന് ആരംഭിച്ചിരുന്നു. നഗരസഭകളുടെയും വിലായത്തുകളുടെയും പ്രവര്‍ത്തനങ്ങളിലും വികസനങ്ങളിലും ജനങ്ങള്‍ക്ക് ഇടപെടാന്‍ ലഭിക്കുന്ന അവസരമാണിത്. നാല് വര്‍ഷമാണ് നഗരസഭാ കൗണ്‍സിലിന്റെ കാലാവധി.

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കാന്‍ പാക്കിസ്ഥാന്‍

01.43 AM 29/10/2016 ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കാന്‍ പാക്കിസ്ഥാന്‍ ചേമ്പേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എഫ്പിസിസിഐ) ശ്രമം ആരംഭിച്ചതായി റിപ്പോര്‍ട്ട്. പാക് പത്രമായ ഡോണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യ-പാക് ബന്ധം ദിനംപ്രതി വഷളാകുന്ന പശ്ചാത്തലത്തിലാണ് വ്യാപാര ബന്ധം ഉപേക്ഷിക്കാന്‍ പാക് വ്യാപാരി വ്യവസായി സംഘം ശ്രമിക്കുന്നതെന്നാണ് സൂചന. ഇരും രാജ്യങ്ങളും തമ്മില്‍ നിലവിലുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വ്യാപാര ബന്ധം തുടരേണ്ടെന്നാണ് തീരുമാനമെന്ന് എഫ്പിസിസിഐ പ്രസിഡന്റ് അബ്ദുള്‍ റൗഫ് അലം പറഞ്ഞു. Read more about ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കാന്‍ പാക്കിസ്ഥാന്‍[…]

ഇറാക്കിലെ സൾഫർ പ്ലാന്റിനു ഐഎസ് തീയിട്ടു

09.23 AM 28/10/2016 മൊസൂള്‍: ഐസ് ഭീകരര്‍ ഇറാക്കിന്റെ തെക്കന്‍ നഗരമായ മൊസൂളിലെ സള്‍ഫര്‍ പ്ലാന്റിനു തീയിട്ടു. മൊസൂള്‍ നഗരം തിരിച്ചു പിടിക്കാനെത്തിയ ഇറാക്കി സൈന്യത്തിനെ ചെറുക്കുന്നതിനു വേണ്ടിയാണ് ഐഎസ് പ്ലാന്റിനു തീയിട്ടത്. 4.5 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം അഗ്‌നിക്കിരയായി. തീ നിയന്ത്രണ വിധേയമാണെന്നു സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച മിഷറാക് പ്ലാന്റിനു ഭീകരര്‍ തീയിട്ടിരുന്നു. ഇതില്‍നിന്നുണ്ടായ വിഷപുക ശ്വസിച്ചു രണ്ടു പേര്‍ മരിക്കുകയും നൂറുകണക്കിനു അളുകള്‍ ചികിത്സ നേടുക്കയും ചെയ്തിരുന്നു. മൊസൂള്‍ നഗരം തിരിച്ചു Read more about ഇറാക്കിലെ സൾഫർ പ്ലാന്റിനു ഐഎസ് തീയിട്ടു[…]

ഷിയപെരേലി പൊട്ടിത്തെറിച്ചതിന്റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു

09.16 AM 28/10/2016 യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി ചൊവ്വയിലേക്ക് അയച്ച പര്യവേക്ഷണ പേടകം ഷിയപെരേലി ഉപരിതലത്തില്‍ വീണു പൊട്ടിത്തെറിച്ചതിന്റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. ഇന്ധന ടാങ്കിലുണ്ടായ പൊട്ടിത്തെറിയാണ് പേടകം തകരാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. പേടകം പൊട്ടിത്തെറിച്ചുണ്ടായ ഗര്‍ത്തം വ്യക്തമാക്കുന്ന ചിത്രങ്ങളാണ് നാസയുടെ മാര്‍സ് ഓര്‍ബിറ്റര്‍ പകര്‍ത്തിയത്. ചൊവ്വയുടെ ആകാശത്തു കഴിഞ്ഞ 19നാണ് ഷിയപെറേലിയെ വഹിച്ചുള്ള എക്‌സോമാര്‍സ് ബഹിരാകാശ വാഹനം എത്തിയത്. തുടര്‍ന്ന് 21ന് ഇതില്‍നിന്നു വേര്‍പെട്ട് ഉപരിതലത്തിലേക്ക് ഇറങ്ങിയപ്പോഴാണ് തകരാര്‍ സംഭവിച്ചത്.

ഐഎസിന്റെ മുന്‍ ലൈംഗീക അടിമകള്‍ക്ക് യൂറോപ്പ് മനുഷ്യാവകാശ പുരസ്‌കാരം

10.46 PM 27/10/2016 ബ്രസല്‍സ്: ഐഎസിന്റെ മുന്‍ ലൈംഗീക അടിമകളായിരുന്ന വനിതകള്‍ക്ക് ഇത്തവണത്തെ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ മനുഷ്യാവകാശ പുരസ്‌കാരം. യൂറോപ്പിലെ പ്രധാന മനുഷ്യാവകാശ പുരസ്‌കാരമായ സഖാറോവ് പുരസ്‌കാരത്തിന് യസീദികളായ നാദിയ മുറാദ്, ലാമിയ അജി ബഷാര്‍ എന്നിവരാണ് അര്‍ഹരായത്. നാദിയയും ലാമിയയും ഉള്‍പ്പെടെ ആയിരക്കണക്കിന് യസീദി പെണ്‍കുട്ടികളെ 2014 ല്‍ ഐഎസ് തട്ടിക്കൊണ്ടുപോകുകയും ലൈംഗീക അടിമകളാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഐഎസില്‍നിന്ന് രക്ഷപെട്ട ഇരുവരും യസീദി വിഭാഗത്തിനിടയില്‍ മനുഷ്യാവകശ പ്രവര്‍ത്തനം നടത്തിവരികയാണ്. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതിനു, 1975 ലെ Read more about ഐഎസിന്റെ മുന്‍ ലൈംഗീക അടിമകള്‍ക്ക് യൂറോപ്പ് മനുഷ്യാവകാശ പുരസ്‌കാരം[…]

ലഹരികടത്തുകേസില്‍ ഇന്ത്യന്‍ വനിതയ്ക്കു വധശിക്ഷ

10.32 PM 27/10/2016 ക്വലാലംപുര്‍: ലഹരികടത്തുകേസില്‍ ഇന്ത്യന്‍ വനിതയ്ക്കു മലേഷ്യന്‍ കോടതി വധശിക്ഷ വിധിച്ചു. ന്യൂഡല്‍ഹിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സംഗീത ശര്‍മക്കാണു ശിക്ഷ വിധിച്ചത്. 2013 ഒക്ടോബര്‍ ഏഴിന് 1.6 കിലോ മെറ്റാംഫിതമിന്‍ എന്ന ലഹരിമരുന്ന് കടത്താന്‍ ശ്രമിക്കവെ പെനാംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നാണ് ഇവര്‍ പിടിയിലായത്. അന്വേഷണ സംഘം വധശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ഇവര്‍ക്കെതിരേ ചുമത്തുകയും ചെയ്തു. ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ അടുത്ത ബന്ധുവാണ് സംഗീതയെന്നു റിപ്പോര്‍ട്ടുകളുണ്ട്. ബിസിനസ് ആരംഭിക്കുന്നതിനു വേണ്ടിയാണ് ഇവര്‍ മലേഷ്യയിലേക്കു Read more about ലഹരികടത്തുകേസില്‍ ഇന്ത്യന്‍ വനിതയ്ക്കു വധശിക്ഷ[…]

പാക് അധീന കാഷ്മീരില്‍ ഡാം നിര്‍മിക്കാന്‍ സാമ്പത്തിക സഹായം നല്‍കില്ല

10.31 PM 27/10/2016 ഇസ്ലാമാബാദ്: പാക് അധീന കാഷ്മീരില്‍ സിന്ധു നദിക്കു കുറുകെ അണക്കെട്ട് നിര്‍മിക്കാന്‍ സാമ്പത്തിക സഹായം നല്‍കണമെന്ന പാക്കിസ്ഥാന്റെ ആവശ്യം തുടര്‍ച്ചയായ രണ്ടാം തവണയും ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി) നിരസിച്ചു. ഇന്ത്യയില്‍നിന്ന് എതിര്‍പ്പുയരില്ല എന്ന ഉറപ്പു ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് എഡിബി വായ്പ നിരസിച്ചത്. 1400 കോടി ഡോളറിന്റെ വായ്പയ്ക്കാണ് പാക്കിസ്ഥാന്‍ അപേക്ഷിച്ചിരുന്നത്. ഇത്രയും വലിയ ഒരു പദ്ധതിയില്‍ ഒരു ഉറപ്പുമില്ലാതെ പണം അനുവദിക്കാന്‍ കഴിയില്ലെന്ന് എഡിബി പ്രസിഡന്റ് തകാഹികോ നകാവോ പറഞ്ഞു. 4500 Read more about പാക് അധീന കാഷ്മീരില്‍ ഡാം നിര്‍മിക്കാന്‍ സാമ്പത്തിക സഹായം നല്‍കില്ല[…]

മൊസൂളില്‍ ഐഎസിന്റെ കൂട്ടക്കുരുതി

10.29 PM 27/10/2016 ബാഗ്ദാദ്: മൊസൂള്‍ പിടിച്ചെടുക്കാന്‍ ഇറാക്ക് സൈന്യം ശക്തമായ ആക്രമണം നടത്തുന്നതിനിടെ തെക്കന്‍ മൊസൂളില്‍ സൈന്യത്തില്‍ ചേരാന്‍ തയാറാകാത്ത 232 പേരെ ഐഎസ് വധിച്ചു. ഇറാക്ക് പാര്‍ലമെന്റ് നിയോഗിച്ച മനുഷ്യാവകാശ കമ്മിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹമാം അല്‍ അലില്‍, അല്‍ അരിജ് എന്നീ ഗ്രാമങ്ങളിലാണ് കൂട്ടക്കുരുതി നടന്നത്. മൊസൂളിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പിടികൂടിയവരെയാണ് കൊലപ്പെടുത്തിയത്. ഹമാമില്‍ 192 പേരും അല്‍ അരിജില്‍ 42 പേരുമാണ് ഐഎസിന്റെ കൊലക്കത്തിക്ക് ഇരയായത്.

മധ്യ ഇറ്റലിയില്‍ ശക്തമായ ഇരട്ട ഭൂചലനം

10.22 PM 27/10/2016 റോം: മധ്യ ഇറ്റലിയില്‍ ശക്തമായ ഇരട്ട ഭൂചലനം. മഷിറാത്ത പ്രവിശ്യയിലായിരുന്നു സംഭവം. റിക്ടര്‍സ്‌കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂചലനം ആദ്യം അനുഭവപ്പെട്ടു. പിന്നീട് രണ്ടു മണിക്കൂറിനു ശേഷം അതേ സ്ഥലത്ത് റിക്ടര്‍സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ശക്തമായ മറ്റൊരു ഭൂചലനവും ഉണ്ടായി. നിരവധി കെട്ടിടങ്ങളും തകര്‍ന്നതായും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ റോമില്‍നിന്ന് 80 മൈല്‍ അകലെ പെറൂജിയയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തില്‍ റോമിലെ കൊളോസിയത്തിന് നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. Read more about മധ്യ ഇറ്റലിയില്‍ ശക്തമായ ഇരട്ട ഭൂചലനം[…]