വ്യോമാക്രമണം: 11 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

05:11 pm 14/8/2016 കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 11 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. ഗോര്‍ പ്രവിശ്യയിലെ പസാബാന്‍ഡ് ജില്ലയിലും ലാഗ്മാന്‍ പ്രവിശ്യയിലെ അലിന്‍ഗര്‍ ജില്ലയിലുമായിരുന്നു വ്യോമാക്രമണം നടന്നത്. പസാബാന്‍ഡ് ജില്ലയില്‍ നടന്ന ആക്രമണത്തില്‍ അഞ്ചു ഭീകരരാണ് കൊല്ലപ്പെട്ടത്. ഇവര്‍ ഉപയോഗിച്ചിരുന്ന ആറു മോട്ടോര്‍ ബൈക്കുകളും നശിപ്പിച്ചു. അലിന്‍ഗറില്‍ നടത്തിയ ആക്രമണത്തില്‍ ആറു ഭീകരരും കൊല്ലപ്പെട്ടതായി അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സിറിയ: പ്രതിസന്ധി പരിഹരിക്കാന്‍ ഇറാന്‍-തുര്‍ക്കി സഹകരണം

09: 43 am 14/8/2016 അങ്കാറ: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയിലെ പ്രതിസന്ധി പരിഹരിക്കാന്‍ പരസ്പരം സഹകരിക്കുമെന്ന് ഇറാനും തുര്‍ക്കിയും പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ നടന്ന ഇരു രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിലാണ് വിഷയത്തിലെ അഭിപ്രായഭിന്നതകളുണ്ടെങ്കിലും പരസ്പരം സഹകരിക്കാന്‍ തീരുമാനമെടുത്തത്. സിറിയയില്‍ സമാധാനം പുന$സ്ഥാപിക്കാന്‍ ഇറാനുമായി സഹകരണം ശക്തമാക്കുമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മൗലൂദ് ഗാവൂശ് ഒഗ്ലു പറഞ്ഞു. സിറിയയില്‍ സമാധാനം സ്ഥാപിക്കാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പറഞ്ഞ ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് Read more about സിറിയ: പ്രതിസന്ധി പരിഹരിക്കാന്‍ ഇറാന്‍-തുര്‍ക്കി സഹകരണം[…]

അഫ്ഗാനില്‍ 32 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

09:28 am 14/8/2016 കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 32 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ബാഗ്‌ലാന്‍ പ്രവിശ്യയിലെ ധാന-ഇ ഗോറി ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഖുന്ധൂസ് പ്രവിശ്യയിലെ ഇമാം സാഹിബ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു.

യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ അഫ്ഗാനിലെ ഐഎസ് നേതാവ് കൊല്ലപ്പെട്ടു

08: 55 am 13/8/2016 കാബൂള്‍: യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ അഫ്ഗാനിസ്ഥാനിലെ ഇസ്‌ലാമിക് സ്റ്റേറ്റ് നേതാവ് ഹഫീസ് സെയ്ദ് ഖാന്‍ കൊല്ലപ്പെട്ടു. ജൂലൈ 26ന് കിഴക്കന്‍ പ്രവിശ്യയായ നന്‍ഗര്‍ഹറിലെ അച്ചിന്‍ മേഖലയില്‍ നടത്തിയ പൈലറ്റില്ലാ ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് യുഎസ് വിശ്വസിക്കുന്നത്. എന്നാല്‍ പൈലറ്റില്ലാ ആക്രമണത്തില്‍ നിന്ന് സെയ്ദ് ഖാന്‍ രക്ഷപ്പെട്ടതായി ഐഎസ് അറിയിച്ചു. കാബൂളില്‍ ഷിയ മുസ്‌ലിംകളുടെ റാലിക്ക് നേരെ ഐഎസ് നടത്തിയ ആക്രമണത്തില്‍ 80 പേര്‍ കൊലപ്പെട്ടിരുന്നു. ഇതിനു മൂന്നുദിവസം പിന്നിട്ടപ്പോഴാണ് ഐഎസിനെതിരെ യുഎസ് Read more about യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ അഫ്ഗാനിലെ ഐഎസ് നേതാവ് കൊല്ലപ്പെട്ടു[…]

തായ്‌ലന്‍ഡിലെ റിസോര്‍ട്ടില്‍ ബോംബ് സ്‌ഫോടനം; നാലു മരണം

09:56am 12/8/2016 ബാങ്കോക്ക്: തായ്‌ലന്‍ഡിലെ ഹുവ ഹിന്‍ നഗരത്തിലുള്ള റിസോര്‍ട്ടില്‍ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ അഞ്ചു വിദേശികള്‍ അടക്കം 19 പേര്‍ക്ക് പരിക്കേറ്റു. റിസോര്‍ട്ടിലെ ചെടി ചട്ടിക്കുള്ളില്‍ ഒളിപ്പിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. എന്നാല്‍ സംഭവത്തിനു പിന്നില്‍ ആരാണെന്നും അറിവായിട്ടില്ല. തീരപ്രദേശമായ ഹുവ ഹിനില്‍ വളരെയധികം വിദേശ സഞ്ചാരികളാണ് ഒഴുവുകാലം ചെലവഴിക്കാന്‍ എത്തുന്നത്. വിവിധ ഇടങ്ങളിലായി എട്ട് സ്‌ഫോടനം നടന്നതായാണ് ലഭിക്കുന്ന വിവരം.

ചൈനയില്‍ സ്‌ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു

08.25 PM 11-08-2016 ചൈനയില്‍ ഊര്‍ജനിലയത്തിലുണ്ടായ സ്‌ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ഹൈ-പ്രഷര്‍ സ്റ്റീം പൈപ്പ് ലൈനിലാണ് സ്‌ഫോടനം ഉണ്ടായത്. ഹുബിയിലെ ധാംഗിയാംഗ് കല്‍ക്കരി ഊര്‍ജനിലയത്തിലാണ് അപകടം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

റിയോയിൽ മാധ്യമപ്രവർത്തകരുമായ പോയ ബസിന് നേരെ ആക്രമണം; ആളപായമില്ല

12:03PM 10/08/2016 റിയോ ഡി ജനീറോ: റിയോയിൽ ഒളിമ്പിക്സ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരുമായി പോയ ബസിന് നേരെ ആക്രമണം. ബസിന് നേരെ കല്ലെറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ അക്രമികൾ വെടിയുതിർക്കുകയായിരുന്നോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. ആക്രമണത്തിൽ ആർക്കും ഗുരുതര പരിക്കേറ്റിട്ടില്ല. ജനൽ ചില്ല് തെറിച്ച് മുന്ന് മാധ്യമപ്രവർത്തകർക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്. ബാസ്കറ്റ് ബോൾ വേദിയിൽ നിന്ന് പ്രധാന വേദിയിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണത്തിൽ ബസിന്‍റെ ജനൽ ചില്ലുകൾ പൂർണ്ണമായി തകർന്നു. ആക്രമണത്തിൽ മൂന്ന് പേർക്ക് ചെറിയ പരിക്കേറ്റിട്ടുണ്ടെന്ന് Read more about റിയോയിൽ മാധ്യമപ്രവർത്തകരുമായ പോയ ബസിന് നേരെ ആക്രമണം; ആളപായമില്ല[…]

തുര്‍ക്കിയില്‍ കൂറ്റന്‍ ജനാധിപത്യാനുകൂല റാലി

09:49 am 09/08/2016 ഇസ്തംബൂള്‍: പട്ടാള അട്ടിമറി ശ്രമം ജനം പരാജയപ്പെടുത്തിയ തുര്‍ക്കിയില്‍ ജനാധിപത്യത്തിന് പിന്തുണ പ്രഖ്യാപിച്ച് പത്തു ലക്ഷത്തിലേറെ പേര്‍ അണിനിരന്ന റാലി സംഘടിപ്പിച്ചു. ഭരണപ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചണിനിരന്ന റാലി അക്ഷരാര്‍ഥത്തില്‍ ഇസ്തംബൂള്‍ നഗരത്തെ ദേശീയ പതാകയുടെ വര്‍ണമായ ചുവപ്പണിയിച്ചു. പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും രണ്ട് പ്രധാന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ഒരു വിഷയത്തില്‍ ഒന്നിച്ചുനില്‍ക്കുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണെന്നാണ് വിലയിരുത്തപ്പെടുന്നത്. റാലിയെ അഭിസംബോധന ചെയ്ത ഉര്‍ദുഗാന്‍ ഏത് അട്ടിമറിയെയും പരാജയപ്പെടുത്താന്‍ തുര്‍ക്കി ജനത Read more about തുര്‍ക്കിയില്‍ കൂറ്റന്‍ ജനാധിപത്യാനുകൂല റാലി[…]

വ്യോമാക്രമണത്തില്‍ ഐഎസ് അനുകൂലികള്‍ കൊല്ലപ്പെട്ടു

01.18 AM 08-08-2016 കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഐഎസ് കേന്ദ്രത്തില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് ഐഎസ് അനുകൂലികള്‍ കൊല്ലപ്പെട്ടു. നന്‍ഗര്‍ഹര്‍ പ്രവിശ്യയിലായിരുന്നു ആക്രമണം. വ്യോമാക്രമണത്തെകുറിച്ച് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട് അഫ്ഗാന്‍ സേനയാണോ ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്ന യുഎസ് സേനയാണോ ആക്രമണം നടത്തിയത് എന്ന കാര്യത്തില്‍ പ്രതിരോധ മന്ത്രാലയം വ്യക്തത വരുത്തിയിട്ടില്ല.

ക്രിസ്ത്യാനികളെ കൊല്ലും, ദേവാലയങ്ങള്‍ ബോംബുവച്ചു തകര്‍ക്കും: ബൊക്കോ ഹറാം നേതാവ്

10:10am 5/8/2016 അബുജ: ദേവാലയങ്ങള്‍ ബോംബുവച്ചു തകര്‍ക്കുമെന്നും ക്രിസ്ത്യാനികളെ ഇല്ലായ്മ ചെയ്യുമെന്നും നൈജീരിയന്‍ ഭീകരവാദ ഗ്രൂപ്പായ ബൊക്കോ ഹറാമിന്റെ പുതിയ തലവന്‍ അബു മുസാബ് അല്‍ ബര്‍നാവി പറഞ്ഞു. ജനത്തെ ക്രിസ്ത്യന്‍ വിശ്വാസത്തിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. കാരുണ്യ പ്രവര്‍ത്തികളെന്നു പറഞ്ഞ് സ്വീകരിക്കുന്ന പണം അതിനായിട്ടാണ് ഉപയോഗിക്കുന്നതെന്നും ഇസ്!ലാമിക് സ്‌റ്റേറ്റ് (ഐഎസ്) മുഖപത്രമായ അല്‍ നാബയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ബര്‍നാവി പറഞ്ഞു. യുദ്ധത്തില്‍ അകപ്പെടുന്നവര്‍ക്ക് ആഹാരവും താമസവും നല്‍കി കുട്ടികളെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കുകയാണ്. നൈജീരിയയില്‍ നടക്കുന്ന Read more about ക്രിസ്ത്യാനികളെ കൊല്ലും, ദേവാലയങ്ങള്‍ ബോംബുവച്ചു തകര്‍ക്കും: ബൊക്കോ ഹറാം നേതാവ്[…]