ഹിരോഷിമ, നാഗസാക്കി സ്മാരകങ്ങളില്‍നിന്ന് പോക്കിമോനെ ഒഴിവാക്കാന്‍ നിര്‍ദേശം

01:32pm 28/7/2016 ഹിരോഷിമ: ഹിരോഷിമ അണുബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സ്മാരകങ്ങളില്‍നിന്ന് പോക്കിമോന്‍ ഗോ ‘ഭീകരന്‍മാരെ’ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ കത്തുനല്‍കി. 1945 ബോംബാക്രമണത്തിന്റെ ഓര്‍മദിനമായ ഓഗസ്റ്റ് ആറിനു മുമ്പ് ഇത് നീക്കം ചെയ്യണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 140,000 പേരുടെ സ്മാരകങ്ങളാണ് ഹിരോഷിമ പീസ് പാര്‍ക്കില്‍ ഉള്ളത്. ഈ പാര്‍ക്കില്‍ മാത്രം 30 പോക്കിസ്റ്റോപ്പുകളാണ് ഗെയിമില്‍ ഉള്ളത്. കൂടാതെ, മൂന്നു ജിമ്മുകളും ഗെയിമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്്ട്്. ഹിരോഷിമയെ കൂടാതെ, അണുബോംബ് സ്‌ഫോടനം നടന്ന നാഗസാക്കി പീസ് പാര്‍ക്കിനെയും പോക്കിമോന്‍ േഗാ ഗെയിമില്‍നിന്ന് Read more about ഹിരോഷിമ, നാഗസാക്കി സ്മാരകങ്ങളില്‍നിന്ന് പോക്കിമോനെ ഒഴിവാക്കാന്‍ നിര്‍ദേശം[…]

ഫ്രാന്‍സിലെ ആരാധനാലയങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് മതനേതാക്കള്‍

01:06am 28/07/2016 പാരിസ്: ക്രിസ്തീയ ദേവാലയത്തില്‍ വൈദികനെ കഴുത്തറുത്തു കൊന്ന സംഭവത്തെ തുടര്‍ന്ന് ഫ്രാന്‍സിലെ ആരാധനാലയങ്ങളില്‍ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യമുയര്‍ന്നു. ക്രിസ്ത്യന്‍, മുസ്ലിം, ബുദ്ധ മതവിഭാഗങ്ങളിലെ പ്രതിനിധികള്‍ ഈ ആവശ്യമുന്നയിച്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡുമായി കൂടിക്കാഴ്ച നടത്തി. ആരാധനാലയങ്ങള്‍ തീവ്രവാദ ആക്രമണ കേന്ദ്രങ്ങളായി മാറിയ സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കണമെന്ന് പാരിസ് ഗ്രാന്‍ഡ് മോസ്ക് ഖത്തീബ് ദലീല്‍ ബൗബകീര്‍ ആവശ്യപ്പെട്ടു. റൂയന്‍ മേഖലയിലെ കാതലിക് ചര്‍ച്ചിലാണ് കഴിഞ്ഞദിവസം ദാരുണമായ സംഭവമുണ്ടായത്. ആക്രമണത്തെ ശക്തമായി അപലപിച്ച ബൗബകീര്‍ ഇത്തരം ഹീനകൃത്യങ്ങള്‍ Read more about ഫ്രാന്‍സിലെ ആരാധനാലയങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് മതനേതാക്കള്‍[…]

സിറിയയില്‍ വ്യോമാക്രമണം; 42 മരണം

11:47am 27/7/2016 ഡമാസ്‌ക്കസ്: സിറിയന്‍ സൈന്യം ആലപ്പോയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 42 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആലപ്പോ പ്രവിശ്യയിലെ അല്‍ അറ്റാര്‍ബിലായിരുന്നു സംഭവം. തിങ്കളാഴ്ച രാത്രിയില്‍ നടന്ന വ്യോമാക്രമണത്തില്‍ റഷ്യന്‍ യുദ്ധവിമാനങ്ങളും പങ്കെടുത്തു.

മൊഗാദിഷുവില്‍ ഇരട്ടസ്ഫോടനം; 8 പേര്‍ കൊല്ലപ്പെട്ടു

03:35PM 26/07/2016 മൊഗാദിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ വിമാനത്താവളത്തിന് സമീപമുണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വിമാനത്താവളത്തിന് പുറത്തും യുനൈറ്റഡ് നാഷന്‍റെ പൊളിറ്റിക്കല്‍ ഓഫീസിന് സമീപത്തുമായാണ് സ്ഫോടനങ്ങളുണ്ടായത്. സ്ഫോടനത്തിനു ശേഷം വെടിവെപ്പുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. സൊമാലിയയില്‍ നടപ്പാക്കുന്ന ആഫ്രിക്കന്‍ യൂനിയന്‍ മിഷന്‍്റെ പ്രധാന ആസ്ഥാനമാണ് മൊഗാദിഷു. വിമാനത്താവളത്തിലും സമീപപ്രദേശങ്ങളിലും വന്‍ സുരക്ഷയാണ് ഒരുക്കിയിരുന്നത്. സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം അല്‍ഖ്വയ്ദയുമായി ബന്ധമുള്ള അല്‍ ശബാബ് ഏറ്റെടുത്തു. 2011 മുതലാണ് അല്‍ ശബാബ് കലാപകാരികള്‍ സൊമാലിയ, Read more about മൊഗാദിഷുവില്‍ ഇരട്ടസ്ഫോടനം; 8 പേര്‍ കൊല്ലപ്പെട്ടു[…]

ജപ്പാനിൽ മാനസിക രോഗികൾക്ക് നേരെ കത്തി ആക്രമണം; 19 മരണം

11:31am 26/07/2016 ടോക്കിയോ: ജപ്പാനിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ കത്തി ഉപയോഗിച്ച് യുവാവ് നടത്തിയ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു. 25 പേർക്ക് പരിക്കേറ്റു. ഇതിൽ 20 പേരുടെ നില ഗുരുതരം. ടോക്കിയോക്ക് പടിഞ്ഞാറ് 50 കിലോമീറ്റർ അകലെ സാഗമിഹാര നഗരത്തിലാണ് സംഭവം. മാനസിക രോഗികൾ ചികിത്സയിൽ കഴിയുന്ന കേന്ദ്രത്തിലാണ് ആക്രമണം നടന്നതെന്ന് അധികൃതർ അറിയിച്ചു. മാനസികാരോഗ്യ കേന്ദ്രത്തിലെ മുൻ ജീവനക്കാരനായ 26കാരനായ സതോഷി എമാഷുവാണ് കൂട്ടകൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കൊലപാതകം Read more about ജപ്പാനിൽ മാനസിക രോഗികൾക്ക് നേരെ കത്തി ആക്രമണം; 19 മരണം[…]

സിറിയൻ അഭയാർഥി ജർമനിയിൽ ചാവേറായി പൊട്ടിത്തെറിച്ചു

01:41pm 25/07/2016 ബെർലിൻ: സിറിയൻ അഭയാർഥി ജർമനിയിലെ ബാറിൽ ചാവേറായി പൊട്ടിത്തെറിച്ചു. ഇയാൾ മരിച്ചതിന് പുറമെ 12ഓളം പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്ന് പേർ ഗുരുതരാവസ്ഥയിലാണ്. കൃത്യം നടത്തിയയാളുടെ അഭയാർഥി അപേക്ഷ പലതവണ തള്ളിയതിനെ തുടർന്നുണ്ടായ നിരാശയിലാണ് ചാവേറായതെനന് പൊലീസ് പറഞ്ഞു. 27 വയസായ സംഭവത്തെ തുടർന്ന് ബാറിന് മുന്നിലെ ഹാളിൽ നടന്നിരുന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാനെത്തിയ 2,500ഓളം പേരെ പൊലീസ് ഒഴിപ്പിച്ചു.

നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി രാജിവച്ചു

12.28 AM 25-07-2016 നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി രാജിവച്ചു. വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിനു തൊട്ടുമുമ്പാണ് അദ്ദേഹം രാജിസമര്‍പ്പിച്ചത്. പുതിയ ഭരണഘടനയുമായി ബന്ധപ്പെട്ട തര്‍ക്കമാണു രാജിയില്‍ കലാശിച്ചത്. ഒമ്പതുമാസം പിന്നിട്ട ഒലിയുടെ സഖ്യകക്ഷി സര്‍ക്കാരിനുള്ള പിന്തുണ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ് സെന്റര്‍) പിന്‍വലിച്ചതിനെത്തുടര്‍ന്നാണു ഭരണം പ്രതിസന്ധിയിലായത്. ഏകപക്ഷീയമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നു മാവോവാദിനേതാവ് പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ ആരോപിച്ചു. ധാരണയിലെത്തിയിരുന്ന ഒമ്പത് കരാറുകള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി ആരോപിച്ച് മാവോവാദികള്‍ സര്‍ക്കാരിനുള്ള പിന്തുണയും പിന്‍വലിച്ചു. Read more about നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി രാജിവച്ചു[…]

ജര്‍മനിയില്‍ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു

12.12 AM 25-07-2016 ജര്‍മനിയില്‍ കത്തി ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്കു പരിക്കേറ്റു. സ്റ്റഡ്ഗാര്‍ട്ടിനു സമീപം റ്യൂട്ട്‌ലിന്‍ഗനിലായിരുന്നു ആക്രമണം നടന്നത്. വഴിയിലൂടെ നടന്നുപോയവര്‍ക്കു നേര്‍ക്ക് അക്രമി കത്തിയുമായി പാഞ്ഞടുത്ത് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പോലീസ് അക്രമിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ സിറിയയില്‍നിന്ന് എത്തിയ അഭയാര്‍ഥിയാണെന്നു സംശയിക്കുന്നു. ആക്രമണം നടന്ന പ്രദേശം പോലീസിന്റെ നിയന്ത്രണത്തിലാണ്. ആക്രമണം നടത്തിയതിന്റെ കാരണം അറിവായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

ലോകപര്യടനം പൂര്‍ത്തിയാക്കി സോളാര്‍ ഇംപള്‍സ് 2 അബുദാബിയിലേക്ക്

09:10am 24/7/2016 കയ്‌റോ: സൗരോര്‍ജ വിമാനം സോളാര്‍ ഇംപള്‍സ് 2 വിമാനം ലോകപര്യടനം പൂര്‍ത്തിയാക്കി യാത്ര ആരംഭിച്ച യുഎഇയിലെ അബുദാബിയിലേക്ക് പുറപ്പെട്ടു. കയ്‌റോയില്‍ നിന്നു യാത്ര തുടങ്ങിയ വിമാനത്തിന് 48 മണിക്കൂറിനുള്ളില്‍ അബുദാബിയില്‍ എത്തിച്ചേരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡാണ് പൈലറ്റ് സീറ്റില്‍. മോശം കാലാവസ്ഥയും പൈലറ്റിന്റെ ശാരീരിക അസ്വാസ്ഥ്യവുമാണ് വിമാനത്തിന്റെ മടക്കയാത്ര വൈകിപ്പിച്ചത്. 2015 മാര്‍ച്ചില്‍ അബുദാബിയില്‍ നിന്നു ലോകം ചുറ്റാന്‍ പുറപ്പെട്ട സോളാര്‍ ഇംപള്‍സ്-2 30,000 കിലോ മീറ്റര്‍ സഞ്ചരിച്ചാണ് യാത്ര പൂര്‍ത്തിയാക്കുന്നത്. വ്യോമയാന വിദഗ്ധരായ Read more about ലോകപര്യടനം പൂര്‍ത്തിയാക്കി സോളാര്‍ ഇംപള്‍സ് 2 അബുദാബിയിലേക്ക്[…]

ബലൂണില്‍ ഒറ്റയ്ക്ക് ലോകംചുറ്റിയ റഷ്യക്കാരന് റിക്കാര്‍ഡ്

07:06pm 23/7/2016 മോസ്‌കോ: ബലൂണില്‍ ഒറ്റയ്ക്ക് ലോകംചുറ്റിയ റഷ്യക്കാരന് റിക്കാര്‍ഡ്. 11 ദിവസം തുടര്‍ച്ചയായി ബലൂണ്‍ പറത്തിയ ഫിയദോര്‍ കോനിക്കോവിച്ചാണ് റിക്കാര്‍ഡ് പറന്നുപിടിച്ചത്. ലോക വ്യോമ കായിക ഫെഡറേഷന്‍ ഫിയദോറിന്റെ റിക്കാര്‍ഡ് അംഗീകരിച്ചു. സമുദ്രനിരപ്പില്‍നിന്നും 10,000 മീറ്റര്‍ ഉയരത്തില്‍ 34, 000 കിലോമീറ്ററാണ് 64 കാരനായ ഫിയദോര്‍ ഒറ്റയ്ക്ക് ബലൂണില്‍ സഞ്ചരിച്ചത്. കഴിഞ്ഞ 12 ന് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍നിന്നും പറന്നുയര്‍ന്ന ബലൂണ്‍ ശനിയാഴ്ച പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ തന്നെ വീറ്റ്‌ബെല്‍റ്റില്‍ ഇറങ്ങി.