മുന്‍ ഫ്രഞ്ച് പ്രധാനമന്ത്രി മൈക്കല്‍ റൊക്കാര്‍ഡ് അന്തരിച്ചു

04:30pm 03/7/2016 പാരീസ്: മുന്‍ ഫ്രഞ്ച് പ്രധാനമന്ത്രി മൈക്കല്‍ റൊക്കാര്‍ഡ് (85) അന്തരിച്ചു. ശനിയാഴ്ച പാരീസിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രസിഡന്റ് ഫ്രാന്‍സ്വ മിറ്ററാന്‍ഡിന്റെ കീഴില്‍ 1988 മുതല്‍ 1991വരെയാണ് റൊക്കാര്‍ഡ് പ്രധാനമന്ത്രിയായി സേവനമനുഷ്ടിച്ചത്. യൂറോപ്യന്‍ യൂണിയന്റെ ശക്തനായ വക്താവായിരുന്നു റൊക്കാര്‍ഡ്. ഇടതുപക്ഷ നേതാവായിരുന്നെങ്കിലും അദ്ദേഹം തുറന്ന വിപണി സമ്പദ്‌വ്യവസ്ഥയെ അനുകൂലിച്ചിരുന്ന ആളായിരുന്നു. ടലല ാീൃല മ:േ

ഫലസ്തീനില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കുടിയേറ്റം നടത്താന്‍ ഇസ്രായേല്‍ ഒരുങ്ങുന്നു.

‍ 08:02am 03/07/2016 ജറൂസലം: കുടിയേറ്റത്തിന്‍െറ പേരില്‍ കഴിഞ്ഞദിവസങ്ങളില്‍ വെസ്റ്റ്ബാങ്കില്‍ നടന്ന ആക്രമണങ്ങളില്‍ രണ്ട് ഫലസ്തീനികളും ഒരു ഇസ്രായേല്‍ പൗരനും കൊല്ലപ്പെട്ടിരുന്നു. അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ജൂതമത വിശ്വാസികളുടെ കുടിയേറ്റം വ്യാപിപ്പിക്കാന്‍ ഇസ്രായേല്‍ നടത്തിയ ശ്രമമാണ് കൊലപാതകങ്ങളില്‍ കലാശിച്ചത്. ടിയര്‍ ഗ്യാസ് അമിതമായി ശ്വസിച്ചതിനാലാണ് 63കാരിയായ ടൈസീര്‍ ഹബാശ് മരിച്ചതെന്ന് ല്‍ ഇസ്രായേലി സൈന്യം ഫലസ്തീന്‍ വനിതയെ വെടിവെച്ചുകൊന്നത്. ജൂത കുടിയേറ്റ നഗരമായ ഒട്നിയയിലാണ് ഇസ്രായേല്‍ പൗരനും കിര്‍യത്ത് അര്‍ബ സെറ്റില്‍മെന്‍റില്‍ ഇസ്രായേല്‍ പെണ്‍കുട്ടിയും കൊല്ലപ്പെട്ടിരുന്നു. ഇസ്രായേല്‍ കുടിയേറ്റം Read more about ഫലസ്തീനില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കുടിയേറ്റം നടത്താന്‍ ഇസ്രായേല്‍ ഒരുങ്ങുന്നു.[…]

സിറിയന്‍ പൈലറ്റിനെ ഭീകരര്‍ വധിച്ചതായി സൂചന

08:46am 02/7/2016 ഡമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ തകര്‍ന്നുവീണ സിറിയന്‍ യുദ്ധവിമാനത്തിന്റെ പൈലറ്റിനെ ഇസ്‌ലാമിസ്റ്റ് ഭീകരര്‍ വധിച്ചതായി സൂചന. പൈലറ്റിനെ വധിച്ചതായി ജയ്ഷ്അല്‍ ഇസ്‌ലാം അവകാശപ്പെട്ടു. പിടികൂടിയ പൈലറ്റിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ സംഘടന പങ്കുവയ്ച്ചിരുന്നു. ഡമാസ്‌കസിനു വടക്ക് ക്വലമൂണ്‍ മലനിരകളിലാണു വിമാനം വീണത്. പിന്നാലെ റഷ്യന്‍ നിര്‍മിത സുഖോയ് വിമാനം തങ്ങള്‍ വെടിവച്ചിട്ടെന്ന് ജയ്ഷ്അല്‍ ഇസ്‌ലാം അവകാശപ്പെടുകയായിരുന്നു.

വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍ അക്രമിയുടെ വെടിവയ്പില്‍ ഒരു ഇസ്രയേലി കൊല്ലപ്പെട്ടു.

08:30am 02/7/2016 ജറുസലേം: സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച ഹെബ്രോന്‍ സിറ്റിയിലായിരുന്നു ആക്രമണം ഉണ്ടായത്. ഇസ്രയേല്‍ സ്വദേശികള്‍ സഞ്ചരിച്ച കാറിനു നേര്‍ക്കാണ് ആക്രമണം നടന്നത്. വ്യാഴാഴ്ച പലസ്തീനിയുടെ ആക്രമണത്തില്‍ ഒരു ഇസ്രയേല്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടിരുന്നു.

ബ്രിട്ടന്‍െറ പ്രധാനമന്ത്രിപദത്തിനായി നിയമ സെക്രട്ടറി മിഖായേല്‍ ഗോവ് ചരടുവലി തുടങ്ങി.

09:55am 01/7/2016 ലണ്ടന്‍: ബ്രിട്ടന്‍െറ പ്രധാനമന്ത്രിപദത്തിനായി നിയമ സെക്രട്ടറി മിഖായേല്‍ ഗോവ് ചരടുവലി തുടങ്ങി. പ്രധാനമന്ത്രിയാവാന്‍ ഏറെ സാധ്യത കല്‍പിക്കപ്പെട്ടിരുന്ന ബോറിസ് ജോണ്‍സണെ പിന്തുണക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഗോവിന്‍െറ അപ്രതീക്ഷിത നീക്കം കണ്‍സര്‍വേറ്റിവ് പാര്‍ട്ടി അംഗങ്ങളെ ഞെട്ടിച്ചു. ബ്രെക്സിറ്റിനായി ശക്തമായി വാദിച്ചിരുന്ന ഗോവ് പ്രചാരണവേളകളില്‍ ഏറെ കൈയടിനേടിയിരുന്നു. പ്രധാനമന്ത്രിയാവാന്‍ യോഗ്യതയില്ലാത്തതിനാല്‍ ബോറിസ് ജോണ്‍സണ് നേതൃപദവി നല്‍കരുതെന്നാണ് ഗോവിന്‍െറ പക്ഷം. ‘ബ്രിട്ടന്‍െറ പ്രധാനമന്ത്രിപദത്തിലേക്കില്ളെന്ന് ഞാന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. ആ നയത്തില്‍ മാറ്റവുമില്ലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചക്കു ശേഷമുണ്ടായ സംഭവവികാസങ്ങള്‍ എന്‍െറ തീരുമാനം Read more about ബ്രിട്ടന്‍െറ പ്രധാനമന്ത്രിപദത്തിനായി നിയമ സെക്രട്ടറി മിഖായേല്‍ ഗോവ് ചരടുവലി തുടങ്ങി.[…]

സൊമാലിയയില്‍ സ്‌ഫോടനം: 18 പേര്‍ മരിച്ചു

09:52am 01/7/2016 മൊഗാദിഷു: സൊമാലിയയിലെ ബോംബ് സ്‌ഫോടനത്തില്‍ 18 ബസ് യാത്രക്കാര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. റോഡരികില്‍ സ്ഥാപിച്ചിരുന്ന റിമോട്ട് കണ്‍ട്രോള്‍ഡ് ബോംബാണ് പൊട്ടിത്തെറിച്ചത്. സൈന്യത്തെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണമാണ് ഉണ്ടായത്. സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു പിന്നാലെ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അല്‍ഷബാബ് ഭീകരരാണ് ആക്രമണം നടത്തിയതെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

ഭീകരവാദത്തെ പൂർണമായി അമർച്ച ചെയ്യാതെ നമുക്ക് വിശ്രമമില്ലെന്ന് യു.എസ് പ്രസിഡന്‍റ് ഒബാമ.

01:00pm 30/06/2016 ഒട്ടാവ: നിരപരാധികളെ കൊല്ലുന്ന ഭീകരവാദികൾ ഇറാഖിലും സിറിയയിലും പരാജയഭീതിയിലാണെന്നും ഒബാമ വ്യക്തമാക്കി. ഭീകരവാദത്തിനെതിരെ പോരാടാൻ തുർക്കിക്ക് എല്ലാ പിന്തുണയും നൽകും. നിരപരാധികളെ അക്രമിക്കുന്ന ഭീകരവാദികളുടെ അവസാനം അടുത്തിരിക്കുന്നതായും ഒബാമ പറഞ്ഞു. ഇസ്താംബൂൾ വിമാനത്താവളത്തിൽ നടന്ന ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഐ.എസിനെതിരെ ഒബാമ രംഗത്തെത്തിയത്. വടക്കേ അമേരിക്കൻ രാജ്യങ്ങളുമായി കാനഡയിലെ ഒട്ടാവയിൽ നടത്തുന്ന ഉച്ചകോടിക്കിടെയായിരുന്നു യു.എസ് പ്രസിഡന്‍റിന്‍റെ പ്രതികരണം.

സൂര്യന്‍ ചൂടിലല്ല, ഭൂമി ഹിമയുഗത്തിലേക്ക് ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പ്,

03:36pm 29/6/2016 ലണ്ടന്‍: ഭൂമിയില്‍ ഐസ് ഏജ് വരാന്‍ പോകുന്നുവെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഭൂമിയുടെ താപനിലയില്‍ വലിയ തോതില്‍ കുറവുണ്ടാകുന്ന സുദീര്‍ഘമായ കാലഘട്ടങ്ങളെയാണു ഹിമയുഗം

ഇസ്​താംബൂൾ വിമാനത്താവളത്തിൽ ഭീകരാക്രമണം; 36 മരണം

03:30pm 29/06/2016 ഇസ്​താംബൂൾ: തുർക്കി ഇസ്​താംബൂളിലെ അത്താതുർക്​ രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ 36 പേർ കൊല്ലപ്പെടുകയും 150 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. കഴിഞ്ഞ ദിവസം വൈകുന്നേരം വിമാനത്താവളത്തിലെ പ്രവേശ കവാടത്തിലെത്തിയ ഭീകരർ സുരക്ഷാ ഉദ്യോഗസ്​ഥർക്കു നേരെ വെടിയുതിർക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. മൂന്ന്​ പേരടങ്ങിയ ഭീകരർ ടാക്​സി വാഹനത്തിൽ വിമാനത്താവളത്തിൽ എത്തുകയായിരു​ന്നെന്നും സംഭവത്തിന്​ പിന്നിൽ ​െഎ.എസ്​ ഭീകരരെ സംശയിക്കുന്നതായും തുർക്കി പ്രധാനമന്ത്രി ബിനാലി യിൽദ്രിം പറഞ്ഞു. അതേസമയം, അക്രമണത്തി​െൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. വൈകുന്നേരം 10 മണിയോടെ വന്ന ഭീകരവാദികളിൽ Read more about ഇസ്​താംബൂൾ വിമാനത്താവളത്തിൽ ഭീകരാക്രമണം; 36 മരണം[…]

ബ്രെക്‌സിറ്റ്: ഹിതപരിശോധനയില്ല

12:50pm 28/6/2106 ലണ്ടന്‍: ബ്രെക്‌സിറ്റ് സംബന്ധിച്ച് രണ്ടാമതൊരു ഹിതപരിശോധന നടത്തുന്ന കാര്യം ചിന്തിച്ചിട്ടുപോലുമില്ലെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ വക്താവ് പറഞ്ഞു. വീണ്ടും ഹിതപരിശോധന വേണമെന്ന് ആവശ്യപ്പെട്ട് 37ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം തയാറായിട്ടുണ്ട്. പാര്‍ലമെന്റിന്റെ വെബ്‌സൈറ്റില്‍ വന്ന നിവേദനത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് വക്താവ് ഇക്കാര്യം പറഞ്ഞത്. വീണ്ടും ഒരു ഹിതപരിശോധന എന്ന ആവശ്യത്തെക്കുറിച്ചു കാബിനറ്റ് പരിഗണിച്ചതേയില്ല. വ്യാഴാഴ്ചത്തെ ഹിതപരിശോധനയില്‍ 52% പേര്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിന് അനുകൂലമായി വിധിയെഴുതിയിരുന്നു. ജനവിധി മാനിക്കുമെന്നും ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിനുള്ള തന്റെ Read more about ബ്രെക്‌സിറ്റ്: ഹിതപരിശോധനയില്ല[…]