അരുണാചല്‍ പ്രദേശില്‍ ഇനി രാഷ്ട്രപതി ഭരണം

download

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ ശുപാര്‍ശയായ അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണത്തിനുള്ള അംഗീകരിച്ചു രാഷ്ട്രപതി പ്രണബ് മുഖര്‍ജി ശരിവച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത് കത്ത് കൈമാറിയത്. അതേസമയം ശുപാര്‍ശ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ പ്രതിനിധിസംഘം രാഷ്ട്രപതിക്ക് നിവേദനം നല്‍കിയിരുന്നു.
അരുണാചല്‍ പ്രദേശില്‍ രാഷ്രടപതി ഭരണം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തതിന്റെ കാരണമെന്തെന്ന് രാഷ്ട്രപതി കേന്ദ്ര സര്‍ക്കാരിനോട് തിരക്കിയത് ശ്രദ്ധേയമായി. ഇതിന് പിന്നാലെയാണ് ശുപാര്‍ശയ്ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. ശുപാര്‍ശ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് പ്രതിനിധിസംഘം സുപ്രീം കോടതിയിലും ഹര്‍ജി നല്‍കിയിട്ടുണ്ട്. ബുധനാഴ്ച ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും.