ഇന്ത്യന്‍ യുദ്ധരംഗത്തെ സ്ത്രീക്കരുത്തുമായി മൂവര്‍ സംഘം

10:05AM 9/3/2016
1457489702_air
ന്യൂഡല്‍ഹി: മോഹന, ഭാവന, അവാനി ഇപ്പോള്‍ ഇവര്‍ വാര്‍ത്ത മാത്രമല്ല ഇന്ത്യയ്ക്കായി വേണ്ടി യുദ്ഖവിമാനങ്ങള്‍ പറത്താന്‍ തയ്യാറെടുക്കുകയാണ് ഇവര്‍. ചരിത്രത്തിലാദ്യമായാണ് പോര്‍ വിമാനങ്ങള്‍ പറത്താന്‍ വനിതകള്‍ തയ്യാറെടുക്കുന്നത്. ഹൈദരാബാദിലെ വ്യോമസേന അക്കാദമിയില്‍ പരിശീലനത്തിലാണ് ഇവര്‍.
മോഹന സിംഗ്, ഭാവന കാന്ത്, അവാനി ചതുര്‍വേദി എന്നിവരാണ് ചരിത്രം രചിക്കാന്‍ ഒരുങ്ങുന്നത്. ജൂണ്‍ 18ന് ഇവര്‍ ആദ്യമായി പോര്‍ വിമാനങ്ങള്‍ പറത്തും. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതലാണ് ഇവര്‍ പരിശീലനം ആരംഭിച്ചത്.
വ്യേമസേനയില്‍ ചേര്‍ന്നപ്പോള്‍ ഇത്തരത്തില്‍ ഒരു അവസരം ലഭിക്കുമെന്ന് താന്‍ കരുതിയിരുന്നില്ല. എന്നാല്‍ അവസരം ലഭിച്ചപ്പോള്‍ അതിന് തയ്യാറായെന്നും മോഹന സിംഗ് പറഞ്ഞു. പരിശീലകരാണ് ഇത് ഏറ്റെടുക്കാന്‍ തനിക്ക് പ്രചോദനമായതെന്ന് അവാനി പറഞ്ഞു. കുട്ടിക്കാലം മുതലുള്ള സ്വപ്നം നടപ്പാക്കുകയാണെന്നായിരുന്നു ഭാവനയുടെ വാക്കുകള്‍.