ഇംഫാല്‍: മണിപ്പൂര്‍ മനുഷ്യാകാശ പ്രവര്‍ത്തക ഇറോം ശര്‍മിളക്ക് മോചനം. ഇംഫാല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇറോം ശര്‍മിളയെ മോചിപ്പിച്ചത്. മണിപ്പൂരിലെ പ്രത്യേക സൈനിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 15 വര്‍ഷത്തോളമായി നിരാഹാരസമരം നടത്തുകയാണ് ശര്‍മിള.മനുഷ്യയുസ്സിന്റെ ഒരു നല്ല് ഭാഗം അന്നം കഴിക്കാതെ നിരാഹാരത്തില്‍ കഴിഴുക എന്നത് ഇന്നത്തെ തലമുറയ്ക്ക് ചിന്തികുന്നതിലും അപ്പുറമാണ്.
മോചിപ്പിക്കപ്പെട്ടതിന് ശേഷം ഇറോം ഇംഫാലിലെ ബിര്‍ തികേന്ദ്രജിത് ഷഹീര്‍ മിനാര്‍ സന്ദര്‍ശിച്ചു. സൈന്യത്തിന്റെ പ്രത്യേക അധികാര നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും അവര്‍ അറിയിച്ചു.
2002ല്‍ നിരാഹാര സമരം ആരംഭിച്ച ഇറോമിനെതിരെ ഇന്ത്യ ശിക്ഷാനിയമം 309 പ്രകാരം ആത്മഹത്യ ശ്രമത്തിന് കേസെടുക്കുകയിരുന്നു. അന്നുമുതല്‍ ബലമായി മൂക്കില്‍ കൂടി നല്‍കുന്ന ഭക്ഷണമാണ് ഇവരുടെ ജീവന്‍ നിലനിര്‍ത്തുന്നത്. അസം റൈഫിള്‍സിന്റെ ആക്രമണത്തില്‍ മണിപ്പൂരില്‍ 10 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇറോം ശര്‍മിള നിരാഹാരം ആരംഭിച്ചത്.