ഭുവനേശ്വര്‍ : ഭുവനേശ്വറില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 23 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്സിസ് ആന്‍ഡ് എസ്!യുഎം ഹോസ്പിറ്റലിലാണ് തീപിടിത്തം. ആശുപത്രിയിലെ ഡയാലിസിസ് വാര്‍ഡിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തം ഉണ്ടായത്. വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം.
ഏഴ് ഫയര്‍ഫോഴ്സ് എഞ്ചിനുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയിലെ ഒന്നാം നിലയിലുള്ള ഡയാലിസിസ് ഓപ്പറേഷന് തിയറ്ററിലാണ് ആദ്യം തീപടര്‍ന്നതായി കണ്ടത്. ഇത് ഐസിയുവിലേക്ക് വ്യാപിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞെട്ടല്‍ രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി സംസാരിച്ചെന്നും ആവശ്യമായ നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും പ്രധാനമന്ത്രി അറിയിച്ചു.