ന്യൂഡല്‍ഹി: കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍ അകപ്പെട്ട ഇന്ത്യന്‍ നാവികന് 40 ദിവസത്തിനുശേഷം മോചിതനായി. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. മാക്സിമൂസ് കപ്പലിലെ ക്യാപ്റ്റനായിരുന്ന രോഹന് രൂപറേല്യയാണ് മോചിതനായിരിക്കുന്നത്.
ഫെബ്രുവരി 11നാണ് ആഫ്രിക്കയിലെ ഐവറി കോസ്റ്റിലെ പിരാറ്റ്സില്‍ 10 ഇന്ത്യക്കാര്‍ക്കും പാകിസ്താന് സ്വദേശിയോടുമൊപ്പം രോഹന് കടല്‍ക്കൊള്ളക്കാരുടെ പിടിയിലാകുന്നത്. പിന്നീട് ഫെബ്രുവരി 19ന് 10 പേരെ നൈജീരിയന്‍ നേവി രക്ഷപ്പെടുത്തിയിരുന്നെങ്കിലും രോഹന് രക്ഷപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. തടവില്‍ നിന്നും മോചിതനായ ഇദ്ദേഹം ഇന്നു രാത്രി വിമാന മാര്‍ഗം ഇന്ത്യയിലെത്തും