കണ്ണൂര്‍ വിമാനത്താവളത്തില്‍ 109 ഒഴിവുകള്‍

12:18pm 23/2/2016
download (6)

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (കെ.ഐ.എ.എല്‍) വിവിധ തസ്തികകളിലായി 109 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സെക്ഷന്‍ ഒന്ന്, രണ്ട് വിഭാഗങ്ങളിലായി 17 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. താല്‍ക്കാലികാടിസ്ഥാനത്തിലാണ് നിയമിക്കുന്നതെങ്കിലും പിന്നീട് സ്ഥിരനിയമനം പ്രതീക്ഷിക്കാം.
സെക്ഷന്‍ ഒന്ന്: സീനിയര്‍ പ്രോജക്ട് എന്‍ജിനീയര്‍ (ഒന്ന്). യോഗ്യത: സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ/ ബി.ടെക് ബിരുദം.
ചീഫ് സെക്യൂരിറ്റി ഓഫിസര്‍ (ഒന്ന്). യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും, ബേസിക് എ.വി.എസ്.ഇ.സി, എക്‌സ്-റേ സ്‌ക്രീനേഴ്‌സ് കോഴ്‌സുകളില്‍ സര്‍ട്ടിഫിക്കറ്റും, കമ്പ്യൂട്ടര്‍ പരിജ്ഞാനവും.
ചീഫ് സേഫ്റ്റി ഓഫിസര്‍: ഏവിയേഷന്‍ കോഴ്‌സില്‍ രണ്ട് വര്‍ഷത്തെ എം.ബി.എ, അല്‌ളെങ്കില്‍ ഏവിയേഷനില്‍ ബി.ഇ/ബി.ടെക്.
എയര്‍ലൈന്‍ മാര്‍ക്കറ്റിങ് മാനേജര്‍: മാര്‍ക്കറ്റിങ്ങില്‍ എം.ബി.എയും ഒന്നാം ക്‌ളാസ ് ബിരുദം.
സെക്ഷന്‍ രണ്ട്:
സീനിയര്‍ മാനേജര്‍ -ഓപറേഷന്‍സ് (എയര്‍പോര്‍ട്ട് -ഒന്ന്) യോഗ്യത: ഓപറേഷന്‍ റിസര്‍ച്/ മാര്‍ക്കറ്റിങ്/ എയര്‍ലൈന്‍/ എയര്‍പോര്‍ട്ടില്‍ റെഗുലര്‍ എം.ബി.എ അല്‌ളെങ്കില്‍ സിവില്‍/ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ/ ബി.ടെക്, എല്‍.എം.വി ലൈസന്‍സ് നിര്‍ബന്ധം.
സീനിയര്‍ മാനേജര്‍ (സിവില്‍ എന്‍ജിനീയറിങ് -മൂന്ന്) യോഗ്യത: സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ/ ബി.ടെക്.
സീനിയര്‍ മാനേജര്‍ (ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് -ഒന്ന്) യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ/ ബി.ടെക്.
സീനിയര്‍ മാനേജര്‍ (ഇലക്ട്രോണിക്‌സ് -ഒന്ന്) യോഗ്യത: ഇലക്ട്രോണിക്‌സ്/ടെലി-കമ്യൂണിക്കേഷന്‍/ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ/ബി.ടെക്.
സീനിയര്‍ മാനേജര്‍ (ഫയര്‍-ഒന്ന്) ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍/ഫയറില്‍ ബി.ഇ.
ജൂനിയര്‍ മാനേജര്‍ ട്രെയ്‌നി (ആറ്) യോഗ്യത: മാര്‍ക്കറ്റിങ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ ഓപറേഷന്‍സ് മാനേജ്‌മെന്റ്/ സ്ട്രാറ്റജി/ ഇന്റര്‍നാഷനല്‍ ബിസിനസ്/ സപൈ്‌ള ചെയ്ന്‍/ എയര്‍ലൈന്‍/ എയര്‍പോര്‍ട്ട് മാനേജ്‌മെന്റില്‍ എം.ബി.എ, എല്‍.എം.വി ലൈസന്‍സ് നിര്‍ബന്ധം.
ജൂനിയര്‍ മാനേജര്‍ (ഫയര്‍-മൂന്ന്) ഫയര്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ സിവില്‍/ മെക്കാനിക്കല്‍/ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങില്‍ ഒന്നാം ക്‌ളാസ് ബി.ഇ/ബി.ടെക്, എല്‍.എം.വി ലൈസന്‍സ് നിര്‍ബന്ധം.
ജൂനിയര്‍ മാനേജര്‍ -എയര്‍പോര്‍ട്ട് ഓപറേഷന്‍സ് (രണ്ട്) യോഗ്യത: മാര്‍ക്കറ്റിങ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ ഓപറേഷന്‍സ് മാനേജ്‌മെന്റ്/ സ്ട്രാറ്റജി/ ഇന്റര്‍നാഷനല്‍ ബിസിനസ്/ സപൈ്‌ള ചെയ്ന്‍/ എയര്‍ലൈന്‍/ എയര്‍പോര്‍ട്ട് മാനേജ്‌മെന്റില്‍ എം.ബി.എ, എല്‍.എം.വി ലൈസന്‍സ് നിര്‍ബന്ധം.
ജൂനിയര്‍ അസിസ്റ്റന്റ് ഗ്രേഡ് ഒന്ന് -എച്ച്.ആര്‍ ആന്‍ഡ് അഡ്മിന്‍ (12) പത്താംക്‌ളാസും, തത്തുല്യ ട്രേഡില്‍ മൂന്നുവര്‍ഷത്തെ ഡിപ്‌ളോമയും എം.എസ് ഓഫിസ്, എക്‌സല്‍ തുടങ്ങിയവയില്‍ പ്രാവീണ്യവും.
ജൂനിയര്‍ അസിസ്റ്റന്റ് ഗ്രേഡ് ഒന്ന് (ഫയര്‍, സിവില്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് -13) യോഗ്യത: പത്താംക്‌ളാസും മെക്കാനിക്കല്‍/ ഓട്ടോമൊബൈല്‍/ ഫയറില്‍ മൂന്നുവര്‍ഷ ഡിപ്‌ളോമയും ഹെവി ഡ്രൈവിങ് ലൈസന്‍സും മികച്ച ശാരീരികക്ഷമതയും.
ജൂനിയര്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് -എച്ച്.ആര്‍ ആന്‍ഡ് അഡ്മിന്‍ (മൂന്ന്) യോഗ്യത: പത്താംക്‌ളാസും, തത്തുല്യ ട്രേഡില്‍ മൂന്നുവര്‍ഷത്തെ ഡിപ്‌ളോമയും എം.എസ് ഓഫിസ്, എക്‌സല്‍ തുടങ്ങിയവയില്‍ പ്രാവീണ്യവും.
ജൂനിയര്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (ഫയര്‍, സിവില്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് -49) യോഗ്യത: പത്താംക്‌ളാസും മെക്കാനിക്കല്‍/ ഓട്ടോമൊബൈല്‍/ ഫയറില്‍ മൂന്നുവര്‍ഷ ഡിപ്‌ളോമയും ഹെവി ഡ്രൈവിങ് ലൈസന്‍സും മികച്ച ശാരീരികക്ഷമതയും.
ജൂനിയര്‍ അറ്റന്‍ഡന്റ് ഗ്രേഡ് ഒന്ന് (10) പത്താം ക്‌ളാസും മികച്ച ശാരീരികക്ഷമതയും.
പ്രായപരിധി: സെക്ഷന്‍ ഒന്നിലെ എല്ലാ തസ്തികകളിലേക്കും 62 വയസ്സാണ് പ്രായപരിധി. സെക്ഷന്‍ രണ്ടിലെ ആദ്യ അഞ്ചു തസ്തികകളിലേക്ക് 45 വയസ്സും, ആറ്, ഒമ്പത്, 10 തസ്തികകളിലേക്ക് 27 വയസ്സും ഏഴ്, എട്ട്, 11, 12 തസ്തികകളിലേക്ക് 30 വയസ്സും, 13 തസ്തികയിലേക്ക് 38 വയസ്സുമാണ് ഉയര്‍ന്ന പ്രായപരിധി. സംവരണവിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട്.
എങ്ങനെ അപേക്ഷിക്കാം: എയര്‍പോര്‍ട്ടിന്റെ ഔദ്യോഗിക സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. യോഗ്യതയും പ്രവൃത്തിപരിചയവും സംബന്ധിച്ച വിശദാംശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.
അപേക്ഷിക്കാന്‍www.kannurairport.in സന്ദര്‍ശിക്കുക. അവസാനതീയതി: മാര്‍ച്ച് മൂന്ന്.