09;33 am 13/10/2016
വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രങ്ങളിൽ കളക്ഷനിൽ പുലിമുരുകൻ ഏറെ മുന്നിലെന്ന് റിപ്പോർട്ട്. 4 കോടിക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ നേടിയെന്നാണ് വിവരം. മള്‍ട്ടിപ്ളെക്സില്‍ 3 ദിവസം കൊണ്ട് 126 ഷോ പൂര്‍ത്തിയാക്കിയ പുലിമുരുഗന് 42.86 ലക്ഷം നേടിയപ്പോള്‍ 83 ഷോകളുമായി തൊട്ടുപിന്നില്‍ തോപ്പില്‍ ജോപ്പനുണ്ട്. 23.42 ലക്ഷമാണ് ജോപ്പന്റെ മള്ടിപ്ളെക്സ് കളക്ഷനെന്ന് മള്‍ട്ടിപ്ളെക്സ് ബോക്സ് ഓഫീസ് ട്രാക്കേഴ്സായ ഫോറം കേരളം പറയുന്നു.