കുമ്മനം രാഷ്ട്രപതിയെ കാണും

11:55 am 22/05/2016
download
ന്യൂഡല്‍ഹി: കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ സി.പി.എം ആക്രമണം അഴിച്ചുവിടുകയാണെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രാഷ്ട്രപതിയെ കാണും. ബി.ജെ.പി കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാഷ്ട്രപതിക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചത്. കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളില്‍ രാഷ്ട്രപതി ഇടപെടണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും കുമ്മനത്തിന് ഒപ്പമുണ്ടാകുമെന്നാണ് സൂചന.

വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന നേതൃത്വം ശനിയാഴ്ച കേരളത്തിലെ ഗവര്‍ണര്‍ പി. സദാശിവത്തെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് രാഷ്ട്രപതിയുടെ ശ്രദ്ധ കേരളത്തിലേക്കു തിരിക്കാന്‍ ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നത്