കേരളത്തിനൊപ്പം തമിഴ്‌നാടും പുതുച്ചേരിയും നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പോളിങ് ആരംഭിച്ചു.

08:06am 16/5/2016
download (4)

ചെന്നൈ: രണ്ടുമാസത്തെ കാത്തിരിപ്പിനൊടുവില്‍ കേരളത്തിനൊപ്പം തമിഴ്‌നാടും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പോളിങ് ആരംഭിച്ചു. ഒരു മണ്ഡലം ഒഴിച്ച് തമിഴ്‌നാട്ടില്‍ 233ഉം പുതുച്ചേരിയില്‍ 30ഉം മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുകയാണ്. വോട്ടുപിടിക്കാന്‍ വ്യാപകമായി പണം വിതരണം ചെയ്‌തെന്ന് കണ്ടത്തെിയ സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ അരവാകുറിച്ചി മണ്ഡലത്തിലെ വോട്ടെടുപ്പ് ഈ മാസം 23ലേക്ക് മാറ്റിയിരുന്നു. തമിഴ്‌നാട്ടില്‍ 5. 79 കോടി വോട്ടര്‍മാരാണുള്ളത്. പുരുഷന്മാര്‍ 2.88 കോടി, സ്ത്രീകള്‍ 2.91 കോടി, ഭിന്നലിംഗത്തില്‍പെട്ടവര്‍ 4383. ആകെ 3776 സ്ഥാനാര്‍ഥികള്‍. വനിതകള്‍ 320.