04:30 PM 18/10/2016
ബംഗളുരു: കർണാടകയിൽ പൊലീസ് ഒാഫീസറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. രാഘവേന്ദ്രയാണ് ബംഗളുരുവിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള കോലാർ പൊലീസ് സ്റ്റേഷനിൽ ആതമഹത്യ ചെയ്തത്. സർവീസ് റിവോൾവറിൽ നിന്ന് സ്വയം വെടിയുർത്തു രാഘവേന്ദ്ര മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ ലോകായുക്ത അന്വഷണം നടന്നു വരികയായിരുന്നു.
കഴിഞ്ഞ ജൂലൈയിൽ കർണാടകയിൽ ഗണപത് എന്ന പൊലീസുകാരെൻറ മരണം വൻവിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇൗ മരണത്തിൽ കർണാടക ആഭ്യന്തര വകുപ്പുമന്ത്രി കെ.ജി ജോർജിനും രണ്ടു പൊലീസുകാർക്കും പങ്കുണ്ടെന്ന് ആരോപണം ഉയരുകയും ചെയ്തു. ഇതേതുടർന്ന് ജോർജിന് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.