ഗുജറാത്തില്‍ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് നാലു പേര്‍ മരിച്ചു

09:49am 11/3/2016

widrtxxv
അഹമ്മദാബാദ്: ഗുജറാത്തില്‍ ക്ഷേത്രത്തില്‍ നിന്നും പ്രസാദമായി ലഭിക്കുന്ന ഭാംഗ് കഴിച്ച് നാലു പേര്‍ മരിച്ചു. മൂന്ന് പേര്‍ ബുധനാഴ്ചയും ഒരു പൊലീസുകാരന്‍ ഇന്ന് രാവിലെയുമാണ് മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 250 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ പന്ത്രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് റിപ്പോര്‍ട്ട്.

മെഹ്‌സാനാ ജില്ലയിലെ ബുദാസാന്‍, കരണ്‍പൂര്‍ വില്‌ളേജുകളിലാണ് ദുരന്തമുണ്ടായത്. ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചാണ് ഇവിടുത്തെ പ്രാദേശിക ക്ഷേത്രത്തില്‍ നിന്നും പ്രസാദമായി പാനീയം വിതരണം ചെയ്തത്. അതേ സമയം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനു ശേഷമേ മരണ കാരണം സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്ന് മെഹ്‌സാന കലക്ടര്‍ ലോചന്‍ സെഹ്‌റ മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.