04:06 pm 25/10/2016
ന്യൂഡൽഹി: ചാന്ദ്നി ചൗക്കിലെ തിരക്കേറിയ മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലെപ്പട്ടു. രണ്ടുപേർക്ക് പരിക്കേറ്റു.
ഇന്ന് രാവിലെ ചാന്ദ്നി ചൗകിലെ നയാബസാറിലാണ് സ്ഫോടനമുണ്ടായത്. ഗ്യാസ് സിലിണ്ടർ െപാട്ടിത്തെറിച്ചതാണ് തീ പടരാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. സ്ഫോടക വസ്തുവുമായി പോയ ആളാണ് കൊല്ലപ്പെട്ടത്.
ഇയാൾ സംഭവ സ്ഥലത്തെ തന്നെ മരിച്ചു. ഉടൻ പൊലീസും ഭീകരവിരുദ്ധ വിഭാഗവും സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു.