ചാവേര്‍ ബോംബ് സ്‌ഫോടനം; നൈജീരിയയില്‍ 11 മരണം

download

6:59PM
30/1/2016
കാനോ: വടക്കുകിഴക്കന്‍ നൈജീരിയയില്‍ കുട്ടിച്ചാവേര്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചക്ക് അഡാമാവ സംസ്ഥാനത്തെ ഗോംബിയിലെ തിരക്കേറിയ മാര്‍ക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്. 12 വയസുകാരനായ കുട്ടിചാവേറാണ് സ്‌ഫോടനം നടത്തിയത്. തിരക്കേറിയ മാര്‍ക്കറ്റില്‍ കടന്ന കുട്ടിചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.