ജോയിച്ചന്‍ പുതുക്കുളം
ഹൂസ്റ്റണ്‍: തിരുവനന്തപുരം കോവളത്ത് നടക്കുന്ന ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമിച്ച സംഭവം തികച്ചും നിര്‍ഭാഗ്യകരമായെന്ന് ഫോമ സ്ഥാപക പ്രസിഡന്റും അമേരിക്കയിലെ അറിയപ്പെടുന്ന ബിസിനസുകാരനുമായ ശശിധരന്‍ നായര്‍ പറഞ്ഞു.
ഫോമയുടെ രൂപീകരണവേള മുതല്‍ അതിന്റെ എല്ലാ പരിപാടികളിലും നിറസാന്നിധ്യമായിരുന്നു. ശ്രീ ടി.പി. ശ്രീനിവാസന്‍. അമേരിക്കന്‍ മലയാളികള്‍ വളരെയധികം ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന അദ്ദേഹത്തിനുണ്ടായ വിഷമത്തില്‍ പങ്കുചേരുകയും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടികള്‍ ഉണ്ടാകണമെന്നും ശശിധരന്‍ നായര്‍ ആവശ്യപ്പെട്ടു.