ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2016-ന് ആവേശകരമായ പ്രതികരണം

09:35am
19/2/2016

ജോയിച്ചന്‍ പുതുക്കുളം
CMA_kalamela_pic

ചിക്കാഗോ: ഓലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചതോടുകൂടി ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2016-ന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുതെ് പ്രസിഡന്റ് ടോമി , സെക്രട്ടറി ബിജി സി. മാണിയും പറഞ്ഞു.
www.chicagomalayaleeassociation.org എന്ന വെബ്‌സൈറ്റില്‍ ഓലൈന്‍ ആയും, ഫോറം ഡൗലോഡ് ചെയ്തും രജിസ്റ്റര്‍ ചെയ്യാവുതാണ്. ചിക്കാഗോയിലെ മലയാളികള്‍ ആവേശപൂര്‍വ്വം കാത്തിരിക്കു ഒരു പരിപാടിയാണ് എല്ലാവര്‍ഷവും നടത്തു കലാമേള.

ഈവര്‍ഷം ഏപ്രില്‍ രണ്ടിന് ശനിയാഴ്ച രാവിലെ 8 മുതല്‍ ബെല്‍വുഡിലെ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ നടക്കു കലാമേളയ്ക്ക് ചുക്കാന്‍ പിടിക്കുത് കലാമേള ചെയര്‍മാന്‍ രഞ്ജന്‍ ഏബ്രഹാമും, കോ- ചെയര്‍മാന്‍മാരായ ജിമ്മി കണിയാലിയും ജിതേഷ് ചുങ്കത്തുമാണ്. മാര്‍ച്ച് 20-നു ത െരജിസ്‌ട്രേഷന്‍ അവസാനിക്കുമെതിനാല്‍ എല്ലാവരും എത്രയും നേരത്തെ രജിസ്റ്റര്‍ ചെയ്യുവാന്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ജിമ്മി കണിയാലി അറിയിച്ചതാണിത്.