ജാട്ട് പ്രക്ഷോഭത്തില്‍ ബലാത്സംഗവും : ഒരു കേസ് രജിസ്റ്റര്‍ ചെയ്തു

10:15am 29/2/2016

images (4)

സൊനിപത്: ഒ.ബി.സി പദവി ആവശ്യപ്പെട്ട് ജാട്ട് സമുദായം നടത്തിയ പ്രക്ഷോഭത്തിനിടെ ബലാത്സംഗങ്ങളും പീഡനങ്ങളും നടന്നുവെന്ന ആരോപണത്തിന് ഊന്നല്‍ നല്‍കി പീഡനത്തിന് ഇരയായ സ്ത്രീ ഹരിയാന പൊലീസില്‍ പരാതി നല്‍കി. പരാതി സ്വീകരിച്ച പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രക്ഷോഭം നടക്കുകയായിരുന്ന ഫെബ്രുവരി 22നും 23നും ഇടയില്‍ മുര്‍താലിനടുത്ത് ഒരു കെട്ടിടത്തിനകത്തുവെച്ചാണ് പീഡനം നടന്നതെന്നും ആക്രമികളില്‍ തന്റെ ഭര്‍തൃസഹോദരനും ഉണ്ടായിരുന്നതായും സ്ത്രീ പരാതിയില്‍ പറഞ്ഞു. കൂടെയുണ്ടായിരുന്ന 15കാരിയെ ആക്രമികള്‍ ഉപദ്രവിച്ചില്ല. പരാതിക്കാരിയില്‍നിന്ന് പൊലീസ് മൊഴി ശേഖരിച്ചിട്ടുണ്ട്. എന്നാല്‍, വിഷയത്തിന് പ്രക്ഷോഭകരുമായി ബന്ധമില്‌ളെന്നും കുടുംബപ്രശ്‌നമാണ് ആക്രമണത്തിന് കാരണമായതെന്നുമുള്ള ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഹരിയാന സര്‍ക്കാര്‍ നിയോഗിച്ച സമിതിയെ നയിക്കുന്ന രാജ്ശ്രീ സിങ് പറഞ്ഞു