ജെ.എന്‍.യു സംഭവം: എ.ബി.വി.പിയില്‍ രാജികള്‍ ഒഴുകുന്നു

11:07am 18/02/2016
abvp_0
ന്യൂഡല്‍ഹി: ജെ.എന്‍.യുവിലെ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ എ.ബി.വി.പി നേതാക്കള്‍ സംഘടനയില്‍നിന്ന് രാജിവെച്ചതായി ഫേസ്ബുക് പോസ്റ്റ്. എ.ബി.വി.പി ജെ.എന്‍.യു യൂനിറ്റ് ജോയന്റ് സെക്രട്ടറി പ്രദീപ്, സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് യൂനിറ്റ് പ്രസിഡന്റ് രാഹുല്‍ യാദവ്, സെക്രട്ടറി അങ്കിത് ഹാന്‍സ് എന്നിവരാണ് സംഘടനയില്‍നിന്ന് രാജിവെച്ചതായി അറിയിച്ചത്. ജെ.എന്‍.യു വിഷയം കൈകാര്യം ചെയ്ത രീതിയില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജെ.എന്‍.യുവിലെ സംഘര്‍ഷത്തിലും വിഷയം കൈകാര്യം ചെയ്തതിലും സംഘടനയില്‍ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. നേതൃത്വത്തിന്റെ നിലപാടിനെതിരെ ഒരു വിഭാഗം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതാണ് മൂന്ന് പേരുടെ രാജിയില്‍ കലാശിച്ചത്.