ടി.എന്‍. ഗോപകുമാറിന്റേയും കല്‍പ്പനയുടേയും നിര്യാണത്തില്‍ കല അനുശോചിച്ചു

kala_anusochanam_pic
3/2/2016

ജോയിച്ചന്‍ പുതുക്കുളം

ലോസ്ആഞ്ചലസ്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും, ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫുമായ ടി.എന്‍. ഗോപകുമാറിന്റേയും, അന്തരിച്ച നടി കല്‍പ്പനയുടേയും നിര്യാണത്തില്‍ കേരളാ അസോസിയേഷന്‍ ലോസ്ആഞ്ചലസ് (കല) ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

കല പ്രസിഡന്റ് സോദരന്‍ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജോണ്‍ മാത്യു മുട്ടം അനുശോചന പ്രമേയം അവതരിപ്പിച്ചു. മൂന്നു പതിറ്റാണ്ടിലേറെ മാധ്യമ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു ഗോപകുമാര്‍ എന്ന് റോഷന്‍ പുത്തന്‍പുരയില്‍ പറഞ്ഞു. ഏഷ്യാനെറ്റിലെ ‘കണ്ണാടി’ എന്ന പരിപാടിയില്‍ കൂടി ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ വ്യക്തിയായിരുന്നു ടി.എന്‍.ജി എന്ന് ജോണ്‍സണ്‍ ചീക്കന്‍പാറ പറഞ്ഞു.

പലതവണ സ്റ്റേജ്‌ഷോകളോടൊപ്പം ലോസ്ആഞ്ചലസില്‍ എത്തിയിട്ടുള്ള കല്‍പ്പന, ‘കല’യുടെ അടുത്ത സുഹൃത്തായിരുന്നുവെന്ന് പ്രസിഡന്റ് സോദരന്‍ വര്‍ഗീസ് അറിയിച്ചു. മലയാള സിനിമയില്‍ തന്റേതായ ശൈലിയില്‍ കാണികളെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത നടിയായിരുന്നു കല്‍പ്പന എന്ന് രശ്മി നായര്‍ പറഞ്ഞു. മലയാളികളുടെ മനസ്സില്‍ കല്‍പ്പനയുടെ ഓര്‍മ്മ എന്നെന്നും മായാതെ നില്‍ക്കുമെന്നു വൈസ് പ്രസിഡന്റ് ജിമ്മി കിഴാരത്തു പറഞ്ഞു.

ജോണ്‍സണ്‍ ചീക്കന്‍പാറയുടെ വസതിയില്‍ കൂടിയ യോഗത്തില്‍ സോദരന്‍ വര്‍ഗീസ്, സണ്ണി നടുവിലേക്കുറ്റ്, ജിമ്മി കീഴാരം, ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍, സുകുമാരന്‍ നായര്‍, ഫിറോസ് മുസ്തഫ, റോഷന്‍ പുത്തന്‍പുരയില്‍, രശ്മി നായര്‍, ജോണ്‍ മുട്ടം, ജോസഫ് പി. ജോസഫ് എന്നിവര്‍ പങ്കെടുത്തു. കലയുടെ ജോയിന്റ് സെക്രട്ടറി ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.