10:58am 26/2/2016
ന്യൂഡല്‍ഹി ഡല്‍ഹിയിലുണ്ടാകുന്ന 50 ശതമാനം പീഡനങ്ങളും സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളും ചെയ്യുന്നത് ജെഎന്‍യുവിലെ വിദ്യാര്‍ഥികളാണ്. ജെഎന്‍യുവിലെ വിദ്യാര്‍ഥികളെ അപമാനിച്ച രാജസ്ഥാനിലെ ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ വിവീദ പ്രസ്താവനയുമായി രംഗത്ത്. അതിക്രമങ്ങളും ചെയ്യുന്നത് ജെഎന്‍യുവിലെ വിദ്യാര്‍ഥികളാണ് എന്നാണ് ഗ്യാന്‍ ദേവ് അഹൂജയുടെ
പ്രസ്താവന. ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹി വനിത കമ്മിഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.