01:32 pm 12/10/2016
ചെന്നൈ: തമിഴ്നാട്ടിലെ മധുരക്ക് സമീപം ബസ് യാത്രക്കാരൻ വെടിയേറ്റു മരിച്ചു. കറുപ്പസ്വാമി എന്നയാളാണ് മരിച്ചത്. ബസിൽ വെടിവെപ്പ് നടത്തിയ രണ്ടുപേർ രക്ഷപ്പെട്ടു.
ബുധനാഴ്ച രാവിലെ മധുരക്ക് 80 കിലോമീറ്റർ അകലെ വിരുദനഗർ ജില്ലയിലെ സത്തൂരിലാണ് സംഭവം. കോവിൽപ്പട്ടിയിൽ നിന്നും നിന്നും കറുപ്പസ്വാമിക്കൊപ്പം ബസിൽ കയറിയ രണ്ടുപേരാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കോവിൽപ്പട്ടിയിൽ നിന്നും 25 കിലോമീറ്ററോളം യാത്രചെയ്ത് സത്തൂരിൽ എത്തിയ ശേഷമാണ് കറുപ്പസ്വാമിക്കെതിരെ വെടിയുതിർത്തത്. ബസിലെ മറ്റു യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ല. പൊലീസ് പ്രതികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചു.