വിജയവാഡ: ഹൈദരാബാദ് സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുല ജീവനൊടുക്കിയതിന്റെ വാര്‍ത്തകള്‍ കെട്ടടങ്ങുന്നതിന് മുമ്പ് മറ്റൊരു ദളിത് വിദ്യാര്‍ത്ഥി ജീവനൊടുക്കി. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് സംഭവം.
ഹോസ്റ്റല്‍ മുറിയിലാണ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചത്. മരിച്ച വിദ്യാര്‍ത്ഥിയുടെ സുഹൃത്തില്‍ നിന്നും അറിഞ്ഞ വിവരം അനുസരിച്ച് എഞ്ചിനീയറിംഗ് പരീക്ഷയില്‍ ജയിക്കാനാവാതെ വന്നതോടെയാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയത്.