11:47 AM 31/10/2016
ന്യൂഡൽഹി: ഡൽഹിയിൽ ദീപാവലി ആഘോഷങ്ങൾ കഴിഞ്ഞപ്പോൾ വായുമലിനീകരണ തോത് വർധിച്ചതായി റിപ്പോർട്ട്. ദീപാവലിയുടെ ഭാഗമായി നടത്തിയ ആഘോഷ കരിമരുന്ന് പ്രയോഗങ്ങളാണ് വായുവിനെ മലീമസമാക്കിയത്. ഡൽഹിയിൽ 14 മടങ്ങ് മലിനീകരണം ഉണ്ടായതായാണ് കണക്ക്. തിങ്കളാഴ്ച രാവിലെ ഏഴിന് ഡൽഹിയിലെ വായു അപകടകരമായ അവസ്ഥയിലാണെന്ന് സെൻട്രൽ പൊലൂഷൻ മോണിറ്ററിംഗ് ഏജൻസി അറിയിച്ചു.
ക്വുബിക് മീറ്ററിൽ 1,600 മൈക്രോഗ്രാം മലിനീകരണം വായുവിൽ തങ്ങിനിൽപ്പുള്ളതായാണ് റിപ്പോർട്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഇതുമൂലം ഉണ്ടാകാൻ സാധ്യതയുണ്ട്. കാൺപുർ, ലക്നോ തുടങ്ങിയ പ്രദേശങ്ങളിലും വൻ വായൂമലിനീകരണ തോതാണ് ദീപാവലി ആഘോഷ മണിക്കൂറുകളിൽ രേഖപ്പെടുത്തിയത്.