13:36 PM 31/10/2016
ന്യൂഡൽഹി: ദീപാവലി ദിനത്തിൽ ആഘോഷങ്ങൾ മറന്ന് അതിർത്തി സംരക്ഷിച്ച് ബി.എസ്.എഫിലെ വനിതാ സൈനികർ. രാജ്യത്ത് ആദ്യമായാണ് വനിതകളെ ഇന്ത്യാ– പാക് അതിർത്തിയിൽ വിന്യസിക്കുന്നത്. സഹപ്രവർത്തകരായ സൈനികർക്കൊപ്പം അതീവ ജാഗ്രതയോടെയാണ് വനിതകളും ചെയ്തത്.
അതിർത്തിയിൽ പാക് പ്രകോപനം തടുരുന്നതിനാൽ ബി.എസ്.എഫ് ജവാൻമാർക്ക് ദീപാവലി അവധി അനുവദിച്ചിരുന്നില്ല. ‘‘ കുടുംബാംഗങ്ങളുമൊരുമിച്ചുള്ള ദീപാവലി ആഘോഷങ്ങളുണ്ടായില്ലെങ്കിലും രാജ്യത്തെ പൗരൻമാർക്ക് ദീപങ്ങളുടെ ഉത്സവമാഘോഷിക്കാൻ സുരക്ഷയൊരുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വനിതാ സൈനിക പ്രതികരിച്ചു. ജനങ്ങള്‍ സുരക്ഷിതരായിരിക്കുന്നതിനേക്കാൾ വലിയ ആഘോഷം തങ്ങള്‍ക്കില്ലെന്നും അവർ പറഞ്ഞു.
ഉത്തർപ്രദേശ്, ബിഹാർ, അരുണാചൽപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള വനിതകളാണ് അതിർത്തിയിൽ ഡ്യൂട്ടിക്കെത്തിയത്.
അവധി എടുക്കാതെ രാജ്യത്തിനു േവണ്ടി ജോലി ചെയ്യുന്ന ജവാൻമാർക്ക് വേണ്ടി ക്യാമ്പുകളിൽ ദീപാവലി ആഘോഷ പരിപാടികൾ ഒരുക്കിയിരുന്നു. ബി.എസ്.എഫ് ആസ്ഥാനത്ത് നടന്ന ആഘോഷങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരും പെങ്കടുത്തു.