01:37 pm 23/10/2016
ജമ്മു: പാക് ആക്രമണത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ബി.എസ്.എഫ് ജവാൻ മരിച്ചു. 26കാരനായ ഗുര്‍നാം സിങ്ങാണ് ഇന്നലെ അർധരാത്രിയോടെ മരിച്ചത്. ജമ്മുവിലെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
കതുവ ജില്ലയിലെ ഹിരാനഗർ മേഖലയിൽ വെള്ളിയാഴ്ച പാക് സൈന്യം നിയന്ത്രണരേഖ കടന്ന് നടത്തിയ ആക്രമണത്തിലാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. തുടർന്ന് ഹിരാനഗർ മേഖലയിൽ ഇന്ത്യൻ അതിർത്തി രക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിൽ ഏഴു പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ തങ്ങളുടെ സൈനികർ കൊല്ലപ്പെട്ടിട്ടില്ലെന്നായിരുന്നു പാകിസ്താൻ വാദം.