ന്യൂഡല്‍ഹി: 251 രൂപയ്ക്ക് ഫോണ്‍ എന്ന വാഗ്ദാനം നടപ്പിലാക്കാനായില്ലെങ്കില്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമ നടപടി സര്‍ക്കാര്‍ മൊബൈല്‍ കമ്പനിയെ നിരീക്ഷിച്ചുവരികയാണെന്നും 251 രൂപയ്ക്ക് ഫോണ്‍ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ കമ്പനിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. എങ്ങനെ കുറഞ്ഞ വിലക്ക് കമ്പനി ഫോണ്‍ ഉത്പാദിപ്പിക്കുമെന്നത് നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്ച്ചയാണ് ലോകത്തിലെ തന്നെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ടഫോണ്‍ ്എന്ന പേരില്‍ ഫ്രിഡം 251 അവതരിപ്പിച്ചത്. ഫോണ്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ജൂണിനുള്ളില്‍ ഫോണ്‍ എത്തിക്കും എന്നാണ് കമ്പനിയുടെ വാദം.