ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി വീണ്ടും വിദേശ പര്യടനത്തിന് തയ്യാറെടുക്കുകയാണ് . അടുത്ത മാസം അവസാനത്തോടെ പ്രധാനമന്ത്രി ബല്‍ജിയം, അമേരിക്ക, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തും.
പ്രധാനമന്ത്രിയുടെ യുറോപ്യന്‍ പരിപാടിയില്‍ ഇന്തോ-യൂറോപ്യന്‍ യൂണിയന് ഉച്ചകോടിയാണ് പ്രധാനം. മാര്‍ച്ച് 30 ന് ഇതിനായി അദ്ദേഹം ബല്‍ജിയത്തിലേക്ക് പോകുന്നത്. അതിന് ശേഷം 31 ന് ആണവ ഉച്ചകോടിക്കായി അമേരിക്കയിലേക്ക് പറക്കും. ആണവ സുരക്ഷയാണ് ഉച്ചകോടിയിലെ പ്രധാന വിഷയം.
ഇവിടെ നിന്നും ഏപ്രില്‍ ആദ്യം സൗദി അറേബ്യയില്‍ എത്തുന്ന പ്രധാനമന്ത്രി അവിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സംബന്ധിച്ച ചില സുപ്രധാന ചര്‍ച്ചകള്‍ നടത്തും. അമേരിക്കയില്‍ നടക്കുന്ന ഉച്ചകോടിയില്‍ പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെരീഫും പങ്കെടുക്കുന്നുണ്ട്. ഇരുവരും തമ്മിലുള്ള ചര്‍ച്ച നടക്കുമോയെന്ന് വ്യക്തമല്ല