പത്താന്‍കോട്ട്: പത്താന്‍കോട്ടില്‍ ആയുധധാരികള്‍ കാര്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞതായി റിപ്പോര്‍ട്ട്. പത്താന്‍കോട്ടിലെ സുജന്‍പൂരില്‍ ചൊവാഴ്ച വൈകിട്ടായിരുന്നു സംഭവം. പത്താന് കോട്ട് -ജമ്മു കശ്മീര്‍ ഹൈവേയില്‍ വെച്ച് മൂവര്‍ സംഘം കാറുടമയോട് ലിഫ്റ്റ് ചോദിക്കുകയായിരുന്നു. വഴിമധ്യേ ഉടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘം ഇയാളെ പുറത്താക്കുകയും കാറുമായി കടന്നുകളയുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്നാണ് പൊലീസിന്റെ പറയുന്നത്. ഇവരെ പിടികൂടാന്‍ പൊലീസ് ചെക് പൊയിന്റുകളില്‍ പരിശോധന നടത്തുന്നുണ്ട്. ഈ വര്‍ഷമാദ്യം പത്താന്‍കോട്ട് വ്യോമതാവളത്തിലുണ്ടായ ഏറ്റുമുട്ടലില്‍ ആറു ഭീകരരും ഏഴു സൈനികരും കൊല്ലപ്പെട്ടിരുന്നു.