ആഗ്ര: ആഗ്രയില്‍ മകന്റെ പരീഷാ പേടിയെ തുടര്‍ന്ന് പരീക്ഷാഹാളില്‍ ഉത്തരമെഴുതാന്‍ ഇരുന്നത് പിതാവ്. കണക്ക് പരീക്ഷയെ ഭയമുള്ള കുട്ടിയുടെ കൂടെയാണ് പിതാവ് പരീക്ഷാ ഹാളില്‍ എത്തിയത്. ആഗ്രയിലെ ശ്രീ. എം.കെ.ടി ഗേള്‍സ് ഇന്റര്‍ കോളജില്‍ പരീക്ഷയ്ക്കിരുന്ന വിദ്യാര്‍ത്ഥിക്കൊപ്പം പിതാവ് തന്നെയാണ് പരീക്ഷാ ഹാളില്‍ എത്തിയത്. പരീക്ഷാ നടത്തിപ്പ് പരിശോധിക്കാന്‍ എത്തിയ സ്‌ക്വാഡാണ് രക്ഷിതാവിനെ പിടികൂടിയത്.
പരീഷാ ഹാളില്‍ പ്രായമുള്ള വ്യക്തിയെ കണ്ടതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്ന് സ്‌ക്വഡ് അംഗം പറഞ്ഞു. ചോദ്യം ചെയ്യലിനോട് ഇയാള്‍ പ്രതികരിച്ചില്ല. തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ അഡ്മിറ്റ് കാര്‍ഡ് പരിശോധിച്ചപ്പോള്‍ ഇയാള്‍ കുട്ടിയുടെ പിതാവാണെന്ന് കണ്ടെത്തി. രാംവിലാസ് എന്ന വിദ്യാര്‍ത്ഥിക്ക് വേണ്ടി പരീക്ഷ എഴുതാന്‍ വന്ന പിതാവ്, രതിറാമാണ് പിടിയിലായത്.
രതിറാമിനും മകനുമെതിരെ കേസെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ജില്ലയിലെ തന്നെ മറ്റൊരു കോളജില്‍ ജൂണിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പരീക്ഷ എഴുതാന്‍ വന്ന സീനിയര്‍ വിദ്യാര്‍ത്ഥികളും പിടിയിലായി.