മഥുര കലാപം: സി.ബി.ഐ അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

01:38pm 7/6/2016
download (1)
ന്യുഡല്‍ഹി: മഥുരയില്‍ 29 പേരുടെ മരണത്തിനിടയാക്കി അടുത്തകാലത്തുണ്ടായ കലാപത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജിക്കാരന് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. അവധിക്കാല ബെഞ്ചിലെ ജഡ്ജിമാരായ പി.സി ഘോഷ്, അമിതവ മറായ് എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്.
അഭിഭാഷകനും ബി.ജെ.പിയുടെ ഡല്‍ഹിയിലെ വക്താവുമായ അശ്വിനി ഉപാധ്യായയാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. സംഘര്‍ഷത്തിന്റെ ഗൗരവം പരിഗണിച്ച് സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നും അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. കോടതി സ്വമേധയാ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും സത്യം പുറത്തുവരാന്‍ ഇത് അനിവാര്യമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നൂ.