യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫ്രെന്‍സ് കിക്ക് ഓഫ്­

12:09pm
23/2/2016

ചാര്‍ളി വര്‍ഗ്ഗീസ്സ്
Newsimg2_78214676

ഹൂസ്റ്റണ്‍:­ സതേണ്‍ റീജിയണല്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സിന്റെ റെജിസ്ട്രേഷന്‍ കിക്ക് ഓഫ്­

സ്റ്റാഫോര്‍ഡ് സെന്റ് തോമസ്സ് ഓര്‍ത്തഡോക്ള്‍സ്­ കത്തീഡ്രലില്‍ വന്ദ്യ.വെ.റവ. ഗീവര്‍ഗ്ഗീസ്സ് അറൂപ്പാല കോര്‍ എപ്പിസ്‌കോപ്പ ആദ്യ റെജിസ്ട്രേഷന്‍ സ്വീകരിച്ച് ഉത്ഘാടനം നിര്‍വ്വഹിച്ചു. കോണ്‍ഫ്രന്‍സ് ടെപ്യുടി ഡയറക്ടര്‍ റവ. ഫാ. ജോയല്‍ മാത്യു, ചാര്‍ളി പടനിലം(കൌണ്‍സില്‍ മെമ്പര്‍), ബേബി തോമസ്സ് (അസംബ്ലി മെമ്പര്‍) എന്നിവര്‍ കോണ്‍ഫ്രന്‍സിന്റെ വിശദാംശങ്ങള്‍ വിശദീകരിച്ചു.

ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ ഓസ്റ്റിന്‍ ഹൈലാന്‍ഡ് ലേക്ക് ആന്‍ഡ് കോണ്‍ഫ്രന്‍സില്‍ നടക്കുന്ന കോണ്‍ഫ്രന്‍സ് അഭി. അലകസിയോസ് മാര്‍ യൂസബിയോസ്സ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മലങ്കര ഓര്‍ത്തഡോക്ള്‍സ്­ സഭയുടെ ഹ്യുമന്‍ റിസോര്‍സ് ടെപ്യുടി സെക്രടറി റവ. ഫാ. പി.എ.ഫിലിപ്പ് മുഖ്യ പ്രസംഗകന്‍ ആയിരിക്കും.