03:00 PM 02/11/2016
ഉദയ്പൂർ: രാജസ്ഥാനിൽ റെവന്യൂ ഇൻറലിജൻസ് ഡയറക്ടറേറ്റ് നടത്തിയ മയക്ക്മരുന്നുവേട്ടയിൽ 5000 കോടിയുടെ മന്ദ്രാക്സ് പിടികൂടി. 23.5 മെട്രിക് ടൺ ഗുളികകളാണ് ഉദയ്പൂരിൽ നിന്നും പിടിച്ചെടുത്തത്. ഉദയ്പൂരിലെ ഫാർമസ്യൂട്ടിക്കൽ ഫാക്ടറി, വെയർഹൗസ് എന്നിവിടങ്ങളിൽ നടന്ന റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്. ഫാക്ടറി ഉടമ രവി ദുദ്വാനിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രധാനമായും മൊസാംബിക്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് ഇവയുടെ അന്താരാഷ്ട്ര വിപണിയെന്ന് എക്സൈസ് സെൻട്രൽ ബോർഡ് ആൻഡ് കസ്റ്റംസ് ചെയർമാൻ നജീബ് ഷാ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അന്താരാഷ്ട്ര വിപണിയിൽ കുറഞ്ഞത് 5,000 കോടി രൂപയുടെ മൂല്യമുള്ളതാണ് പിടിച്ചെടുത്ത മരുന്നുകൾ. ഒരു കിലോഗ്രാം മന്ദ്രാക്സിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 20 ലക്ഷം വിലവരും.
ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് പ്രകാരം രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള ടാബ്ലെറ്റ് നിർമിക്കുന്ന അനധികൃത ഫാർമ കമ്പനികൾ ഉണ്ട്. യുഎസ്, യൂറോപ്പ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും ഇവ കയറ്റി അയക്കുക. ഈ ടാബ്ലറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ ചില്ലറ തുകയേ ചിലവാകൂ. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ ഇവ വലിയ വിലക്കാണ് ലഭ്യമാകുക.