08/02/2016
തിരുവനന്തപുരം: റെയില്‍വേ മന്ത്രി സുരേഷ് പ്രഭു വിവിധ റെയില്‍വേ വികസനപദ്ധതികളുടെ ഉദ്ഘാടനത്തിന് ഈമാസം 12ന് കേരളത്തിലെത്തും.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇലക്ട്രോണിക് ഡിസ്പ്‌ളേ ബോര്‍ഡുകളും ഇന്‍ഫര്‍മേഷന്‍ കിയോസ്‌കുകളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.13 ഇലക്ട്രോണിക് ഡിസ്പ്‌ളേ ബോര്‍ഡുകളും അഞ്ച് കിയോസ്‌കുകളുമാണ് തമ്പാനൂരില്‍ ഒരുക്കിയിട്ടുള്ളത്. കൊച്ചിയിലത്തെുന്ന അദ്ദേഹം വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാവും തിരുവനന്തപുരത്തെ ഉദ്ഘാടനച്ചടങ്ങുകള്‍ നിര്‍വഹിക്കുക.