02.19 AM 04/11/2016
രാമേശ്വരം: ശ്രീലങ്കൻ നാവിക സേന അറസ്റ്റ് ചെയ്ത നാല് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. തമിഴ്നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികളെയാണ് വിട്ടയച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവരെ ലങ്കൻ നാവിക സേന കസ്റ്റഡിയിലെടുത്തത്. സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ചായിരുന്നു പിടികൂടിയത്. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
ഓർകവാൽതുരുത്തി കോടതിയാണ് മത്സ്യത്തൊഴിലാളികളെ വെറുതെവിട്ടത്. ബുധനാഴ്ച അഞ്ചു മത്സ്യത്തൊഴിലാളികളെ വിട്ടയച്ചിരുന്നു. പുതുകോട്ടയിൽനിന്ന് അറസ്റ്റിലായവരാണിവർ. വിട്ടയച്ച തൊഴിലാളികൾ നാളെ നാട്ടിലെത്തിയേക്കും.