09:24 am 21/10/2016
കോയമ്പത്തൂര്‍: ശിവകാശിയില്‍ പടക്ക ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പത് പേര് മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ശിവകാശി ബൈപാസ് റോഡിലെ ചെമ്പകരാമന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പടക്ക ഗോഡൗണില്‍ വ്യാഴാഴ്ച ഉച്ചക്ക് 1.30നാണ് അപകടം.
ഗോഡൗണിന് മുന്നില്‍ നിര്‍ത്തിയിട്ട മിനിവാനില്‍ പടക്ക പെട്ടികള്‍ കയറ്റുന്നതിനിടെയാണ് തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായത്. വാനില്‍ കയറ്റിയ പടക്കം വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് ഗോഡൗണില്‍ സൂക്ഷിച്ച പടക്കശേഖരത്തിന് തീപിടിക്കുകയായിരുന്നു. ഗോഡൗണ്‍ കെട്ടിടം പൂര്‍ണമായും കത്തിയമര്‍ന്നു