സഹാറ ഗ്രൂപ്പിന്റെ ആസ്തികള്‍ വില്‍ക്കാന്‍സെബിക്ക് അനുമതി

30-03-2016 01-12 AM
/Files
നിക്ഷേപകര്‍ക്കു പണം മടക്കി നല്‍കുന്നതില്‍ വീഴ്ച വരുത്തിയ സഹാറ ഗ്രൂപ്പിന്റെ ആസ്തികള്‍ വില്‍ക്കാന്‍ സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡി(സെബി)നു സുപ്രീംകോടതി അനുമതി നല്‍കി. സഹാറ ഗ്രൂപ്പ് മേധാവി സുബ്രതോ റോയിയുടെ മോചനത്തിനുള്ള തുക ഈടാക്കുന്നതിനു കമ്പനിയുടെ 86 ആസ്തികള്‍ വില്‍ക്കാനാണ് അനുമതി.
നിക്ഷേപകര്‍ക്ക് 36,000 കോടി രൂപ മടക്കാന്‍ അനുമതി നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവ് പാലിക്കാത്തതിനെത്തുടര്‍ന്ന് 2014 മാര്‍ച്ചിലാണ് സുബ്രതോ റോയ് അറസ്റ്റിലായത്. സ്വത്തു വില്‍പനയുമായി ബന്ധപ്പെട്ട് പ്രത്യേക ഏജന്‍സിക്ക് രൂപംകൊടുക്കണമെന്ന് ചീഫ് ജസ്റ്റീസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് സെബിക്കു നിര്‍ദേശം നല്‍കി. സുപ്രീം കോടതി മുന്‍ ജസ്റ്റീസ് ബി.എസ്. അഗര്‍വാളിന്റെ മേല്‍നോട്ടത്തിലാകും സ്വത്തു വില്‍പന നടത്തേണ്്ടതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഏപ്രില്‍ 27നു കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സെബിയുടെ നടപടികള്‍ കോടതിയെ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.