സൗദിയില്‍ യുവതിയെ ബ്ലാക് മെയില്‍ ചെയ്ത് പീഡിപ്പിച്ച പ്രതിക്ക് തടവും ചാട്ടയടിയും

05:44pm. 24/5/2016
ചെറിയാന്‍ കിടങ്ങന്നൂര്‍

images (3)
ദമാം: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവശ്യയായ ഖത്തീഫില്‍ യുവതിയെ ബ്ലാക്‌മെയില്‍ ചെയ്ത് പീഡിപ്പിച്ച കേസില്‍ പ്രതിക്ക് തടവും ചാട്ടയടിയും.പ്രതിക്ക് 32 മാസം തടവും 370 ചാട്ടയടിയും നല്‍കാന്‍ ഖത്തീഫ് ക്രിമിനല്‍ കോടതിശിക്ഷ വിധിച്ചു. കൂടാതെ പ്രതിയുടെ മൊബൈല്‍ ഫോണും സിം കാര്‍ഡുംകണ്ടു കെട്ടി വില്‍പ്പന നടത്തി പണം സൗദി അറേബ്യന്‍ മൊണട്ടറി ഏജന്‍സിയില്‍ അടക്കാനും കോടതി ഉത്തരവിട്ടു. യുവാവിന് ഭാവിയില്‍ മൊബൈല്‍ സിം കാര്‍ഡ് അനുവദിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.