കൊച്ചി: പെരുമ്പാവൂർ കുറുപ്പംപടി പ്രളയക്കാട് മരുമകൻ അമ്മായി അമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പുലക്കുടി പൗലോസിന്‍റെ ഭാര്യ ഏലിയാമ്മ (60) ആണ് മരിച്ചത്. മരുമകനെ കുറുപ്പംപടി പൊലീസ് കസ്റ്റഡിയിൽ എടുത്തു. മരുമകന്‍റെ അമിത മദ്യപാനം എതിർത്തതും സ്വത്ത് തർക്കവുമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.