09:20 am 3/11/2016
– പി. പി. ചെറിയാന്‍
ഡാലസ് : ശ്രീഗണേഷ് ടെംപിളും ഹാര്‍ട്ട് റ്റു ഹാര്‍ട്ടും സംയുക്തമായി മുതിര്‍ന്നവര്‍ക്കു വേണ്ടിയുളള സൗജന്യ ആരോഗ്യ പരിശോധനാ ക്യാംപ് സംഘടിപ്പിക്കുന്നു. പ്ലാനൊ കെ. അവന്യുവിലാണ് ക്യാംപ് ക്രമീകരിച്ചിരിക്കുന്നത്. നവംബര്‍ 19 രാവിലെ 9 മുതല്‍ 2 വരെ ഡോക്ടര്‍മാര്‍, നഴ്‌സസുമാര്‍ എന്നിവരുടെ സേവനം ലഭ്യമാകും.
രക്തം, മാമോഗ്രാം, പ്രമേഹം, പ്രഷര്‍ തുടങ്ങിയ പരിശോധിക്കുന്നതിനു ചെറിയ ഒരു ഫീസ് ഈടാക്കും. ഇകെജി, എക്കൊകാര്‍ഡിയോഗ്രാം എന്നിവയും ക്യാംപില്‍ സജ്ജീകരിച്ചിട്ടുണ്ട്. കാര്‍ട്ടര്‍ ബ്ലഡ് കെയര്‍, െ്രെപമറി കെയര്‍ ക്ലിനിക്ക്, പോര്‍ട്ടബിള്‍ ഡയജനോസ്റ്റിക്ക് എന്നിവരുടെ സഹകരണവും ക്യാംപിന് ലഭ്യമായിട്ടുണ്ട്. കാന്‍സര്‍ രോഗത്തെക്കുറിച്ചുളള സൗജന്യ വീഡിയോ പ്രദര്‍ശനം ഉച്ചയ്ക്ക് ഒരു മണിക്ക് ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ഹരികൃഷ്ണകുമാര്‍ –Harikrishnakumar@gmail.com, പ്രമോദ് നായര്‍– Pramodnair@gmail.com എന്നീ ഇ മെയിലുമായി ബന്ധപ്പെടേണ്ടതാണ്.