അമേരിക്കന്‍ സുപ്രീംകോടതി ജഡ്ജിയായി ശ്രീനിവാസന്‍

11:01am 6/3/2016
srinivasan-judge

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരന്‍ ശ്രീനിവാസനെ യു. എസ് സുപ്രീം കോടതിയില്‍ ജഡ്ജിയായി നോമിനേറ്റ് ചെയ്തു. മൂന്ന് സ്ഥാനാര്‍ഥികളുണ്ടായിരുന്ന തെരഞ്ഞെടുപ്പില്‍ ശ്രീനിവാസന് 97 വോട്ട് ലഭിച്ചു. റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ സമ്പൂര്‍ണ പിന്തുണ അദ്ദേഹത്തിന് ലഭിച്ചു. സുപ്രീം കോടതി ജഡ്ജിയായിരുന്ന അന്‍േറാണിന്‍ സ്‌കാലിയായുടെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന സ്ഥാനത്തേക്കാണ് ശ്രീനിവാസന്‍ നോമിനേറ്റ് ചെയ്യപ്പെട്ടത്.

മെറിക് ബി ഗാര്‍ലണ്ട്, കെതാഞ്ചി ബ്രൗണ്‍ ജാക്‌സണ്‍ എന്നിവരായിരുന്നു ഈ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട മറ്റുള്ളവര്‍. ശ്രീനിവാസന്‍ നിലവില്‍ കൊളംബിയ ഡിസ്ട്രിക് സെര്‍ക്യൂട്ട് ജഡ്ജി ആണ്. 199596ല്‍ നിയമ വകുപ്പിലെ ക്‌ളര്‍ക്ക് ആയാണ് ശ്രീനിവാസന്‍ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.