നസ്രിയക്ക്‌ ഒരു ആഗ്രഹം…. ‘കുഞ്ഞ്‌ ഫഹദിനെ പോലെ ആയാല്‍ മതി’

06:20pm 13/5/2016
images
അതു പിന്നെ ഏതു ഭാര്യയും അങ്ങനെയല്ലേ ആഗ്രഹിക്കുക. കുഞ്ഞ്‌ കുഞ്ഞിന്റെ അച്‌ഛനെ പോലെയായിരിക്കണം എന്ന്‌. നസ്രിയയും, അതേ ആഗ്രഹിച്ചുള്ളു. തങ്ങള്‍ക്കുണ്ടാകുന്ന കുഞ്ഞ്‌ ഫഹദിനെ പോലെ ആയാല്‍ മതിയെന്നാണു നസ്രിയയുടെ ആഗ്രഹം. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു താരം ഇക്കാര്യം പറഞ്ഞത്‌.
വിവാഹശേഷ നസ്രിയ നല്ല കുടുംബിനിയായി കഴിയുകയാണ്‌. ഈ റോള്‍ നന്നായി ആസ്വദിക്കുന്നുണ്ടെന്നും താരം പറഞ്ഞു. എന്തായാലും വീട്ടിലിരുന്നു മടിപിടിച്ചു എന്നു സമ്മതിക്കാനും താരത്തിന്‌ മടിയൊന്നുമില്ല കേട്ടോ.
നസ്രിയ ഇപ്പോള്‍ പുതിയ അപ്പാര്‍ട്ട്‌മെന്റെിന്റെ ഇന്റിരിയര്‍ ഡിസൈനിങ്ങിന്റെ പണിപ്പുരയിലാണ്‌. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ആരാധകരെ നിരാശപ്പെടുത്തുന്നില്ല, സിനിമയിലേയ്‌ക്കു തിരിച്ചുവരുമെന്നു നസ്രിയ പറഞ്ഞു.