കരനാഗപ്പള്ളിക്കടുത്ത് അപകടത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു.

09:57pm 26/5/2016

images (2)

തിരുവനന്തപുരം: കരനാഗപ്പള്ളിക്കടുത്ത് വ്യാഴാഴ്ച രാവിലെ 4.15ന് കാര്‍ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു. ഇവര്‍ തമിഴ്‌നാട് സ്വദേശികളാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കന്യാകുമാരി മണവാളക്കുറിച്ചി സ്വദേശികളായ . ജിനി (32), ജോസി (22), ലിസ്റ്റണ്‍ (33), വിമല്‍രാജ് (37), ദാസ് (39) സ്‌റ്റെനന്‍ (11) എന്നിവരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവര്‍. ഇവരുടെ പരുക്ക് ഗുരുതരമല്ല. വീഗാലാന്റ് സന്ദര്‍ശിച്ച ശേഷം സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു സംഘം.