എൽ.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്.

09:56am 08/07/2016 തിരുവനന്തപുരം:എൽ.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. 2010ലെ ഹരിത ബജറ്റിന്‍റെ തുടർച്ചയാകും ഇത്തവണത്തെ ബജറ്റ്. പങ്കാളിത്ത പെൻഷൻ പദ്ധതി തീരുമാനം ബജറ്റിനു ശേഷമായിരിക്കും ഉണ്ടാവുക. ചരക്കുസേവന നികുതി നടപ്പാക്കാൻ കേരളം ഒരുങ്ങി കഴിഞ്ഞു. ജി.എസ്.ടി കേരളത്തിന് ഗുണകരമാണെന്ന പൊതു അവബോധം ഗുണം ചെയ്തുവെന്നും തോമസ് ഐസക് പറഞ്ഞു. ബജറ്റ് അവതരണത്തിന് പുറപ്പെടും മുമ്പ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക മാന്ദ്യത്തെ മറികടന്ന് വാഗ്ദാനങ്ങൾ പാലിക്കുന്നത് എങ്ങനെ എന്നതിന്‍റെ ഉത്തരം ബജറ്റിൽ Read more about എൽ.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്.[…]

ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു: മണി ശങ്കര്‍ അയ്യര്‍

09:55am 08/07/2016 ന്യൂഡല്‍ഹി: ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു തന്നോട് പറഞ്ഞതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍. 1992 ഒക്ടോബറില്‍, രാമേശ്വരത്തുനിന്ന് അയോധ്യയിലേക്ക് അയ്യര്‍ നടത്തിയ 44 ദിവസത്തെ റാം റഹിം യാത്രക്കിടെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചാണ് റാവു ഈ അഭിപ്രായ പ്രകടനം നടത്തിയത്. അയ്യരുടെ യാത്രയെക്കുറിച്ച് എതിര്‍പ്പില്ളെങ്കിലും മതേതരത്വത്തിന് നല്‍കിയ നിര്‍വചനത്തോട് യോജിക്കുന്നില്ളെന്ന് റാവു പറഞ്ഞു. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നില്ളെന്ന് റാവു പറഞ്ഞത് ആശ്ചര്യത്തോടെയാണ് Read more about ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു: മണി ശങ്കര്‍ അയ്യര്‍[…]

ഫ്രീഡം 251’ ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്ന്

09:55 AM 08/07/2016 ന്യൂഡല്‍ഹി: തുച്ഛമായ വിലയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വിപണിയില്‍ ചലനം സൃഷ്ടിച്ച റിങ്ങിങ് ബെല്‍സ് കമ്പനിയുടെ ‘ഫ്രീഡം 251’ ഫോണുകള്‍ വെള്ളിയാഴ്ച മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് കമ്പനി ഡയറക്ടര്‍ മോഹിത് ഗോയല്‍ അറിയിച്ചു. ഓണ്‍ലൈനിലും മറ്റുമായി ആദ്യഘട്ടത്തില്‍ 5000 ഫ്രീഡം 251 ഫോണുകളാണ് ഇറക്കുന്നത്. 9,990 രൂപക്ക് എല്‍.ഇ.ഡി ടി.വിയടക്കമുള്ള ഉല്‍പന്നങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

യൂറോകപ്പ് ഫൈനലില്‍ ഫ്രാന്‍സ് – പോര്‍ചുഗല്‍ ഫൈനൽ

09:50am 08/07/2016 ലിയോണ്‍: യൂറോകപ്പ് ഫൈനലില്‍ ഫ്രാന്‍സ് – പോര്‍ചുഗല്‍ കിരീടപ്പോരാട്ടം. വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന രണ്ടാം സെമിഫൈനലില്‍ ലോകചാമ്പ്യന്മാരായ ജര്‍മനിയെ 2-0ത്തിന് തകര്‍ത്ത് ആതിഥേയരായ ഫ്രാന്‍സ് കലാശപ്പോരാട്ടത്തിനിടം നേടി. ആദ്യ സെമിയില്‍ വെയ്ല്‍സിനെ തോല്‍പിച്ചാണ് (2-0) പോര്‍ചുഗല്‍ ഫൈനലിലത്തെിയത്. പന്തടക്കത്തിലും അവസരങ്ങളൊരുക്കുന്നതിലും ജര്‍മനി മേധാവിത്വം പുലര്‍ത്തിയ മത്സരത്തില്‍ അന്‍േറാണി ഗ്രീസ്മാന്‍െറ ബൂട്ടില്‍ നിന്നായിരുന്നു ഫ്രഞ്ചുപടയുടെ രണ്ട് ഗോളും പിറന്നത്. ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമില്‍ ബാസ്റ്റ്യന്‍ഷൈന്‍സ്റ്റീഗറുടെ ഹാന്‍ഡ്ബാളിന് റഫറി പെനാല്‍റ്റി വിധിച്ചപ്പോഴായിരുന്നു ഫ്രാന്‍സ് ആദ്യം വലകുലുക്കിയത്. Read more about യൂറോകപ്പ് ഫൈനലില്‍ ഫ്രാന്‍സ് – പോര്‍ചുഗല്‍ ഫൈനൽ[…]

നീനാ പനയ്ക്കലിനും മുരളി ജെ. നായര്‍ക്കും ഗീതാ രാജനും ഫൊക്കാനാ സാഹിത്യ അവാര്‍ഡ്

09:42am 08/7/2016 ടൊറോന്റോ: കാനഡയിലെ ടൊറോന്റോയില്‍ നടന്ന ഫൊക്കാനായുടെ പതിനേഴാമത് നാഷണല്‍ കണവെന്‍ഷനോടനുബന്ധിച്ചു ഏര്‍പ്പെടുത്തിയ സാഹിത്യ അവാര്‍ഡുകള്‍ക്ക് വിവിധ വിഭാഗങ്ങളില്‍ നീനാ പനയ്ക്കല്‍, മുരളി ജെ. നായര്‍, ഗീതാ രാജന്‍ എന്നിവര്‍ അര്‍ഹരായി. നോവല്‍ വിഭാഗത്തില്‍ നീനാ പനയ്ക്കലിന്റെ “കളേഴ്‌സ് ഒഫ് ലവ്’, കഥാവിഭാഗത്തില്‍ മുരളി ജെ. നായരുടെ “ഹണ്‍ടിംഗ്ഡന്‍ താഴ്വരയിലെ സന്ന്യാസിക്കിളികള്‍’, കവിതാവിഭാഗത്തില്‍ ഗീതാ രാജന്റെ “മഴയനക്കങ്ങള്‍’ എന്നീ പുസ്തകങ്ങളാണ് അവാര്‍ഡിനര്‍ഹമായത്. ഫൊക്കാനാ പ്രസിഡന്റ് ജോണ്‍ പി. ജോണില്‍നിന്നു നീനാ പനയ്ക്കലും മുരളി ജെ നായരും Read more about നീനാ പനയ്ക്കലിനും മുരളി ജെ. നായര്‍ക്കും ഗീതാ രാജനും ഫൊക്കാനാ സാഹിത്യ അവാര്‍ഡ്[…]

സി.എം.എ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 31-ന്

09:40am 08/7/2016 ജിമ്മി കണിയാലി ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ എല്ലാവര്‍ഷവും നടത്തുന്ന ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 31-നു ഞായറാഴ്ച രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെ നടത്തപ്പെടുന്നതാണ്. മൗണ്ട് പ്രോസ്‌പെക്ടസിലുള്ള Recplex Mount Prospect Park District (420 W Dempster St, Mt Prospect) -ല്‍ വച്ചാണ് ടൂര്‍ണമെന്റ് നടത്തുന്നത്. ഹൈസ്കൂള്‍ വിഭാഗത്തിനും, കോളജ് & യു.പി വിഭാഗത്തിനുമായി പ്രത്യേകം നടത്തുന്ന മത്സരങ്ങള്‍ക്ക് എല്ലാവര്‍ഷവും ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. Read more about സി.എം.എ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 31-ന്[…]

എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ പതിനൊന്നാമത് വോളിബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ നാലിന് ന്യൂയോര്‍ക്കില്‍

മാത്യു തട്ടാമറ്റം 09:36am 08/7/2016 ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി വോളിബോള്‍ പ്രേമികളുടെ പ്രിയങ്കരനായിരുന്ന എന്‍.കെ. ലൂക്കോസ് നടുപ്പറമ്പിലിന്റെ പാവനസ്മരണയ്ക്കായി നടത്തിവരുന്ന എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ പതിനൊന്നാമത് വോളിബോള്‍ ടൂര്‍ണമെന്റിന് ഈവര്‍ഷം ന്യൂയോര്‍ക്ക് ആതിഥേയത്വം അരുളുന്നു. (St. Johns University, 8000 Utopia Pkwy, Jamaica, NY 11439) എന്‍.കെ ലൂക്കോസ് നടുപ്പറമ്പില്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി ന്യൂയോര്‍ക്കിലെ നാനാവിഭാഗത്തില്‍പ്പെട്ട എല്ലാ മലയാളികളേയും പങ്കെടുപ്പിച്ചുകൊണ്ട് 2016 സെപ്റ്റംബര്‍ നാലാം തീയതി ഞായറാഴ്ച 9 മണി മുതല്‍ Read more about എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ പതിനൊന്നാമത് വോളിബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ നാലിന് ന്യൂയോര്‍ക്കില്‍[…]

മയാമി ഫോമാ കണ്‍വന്‍ഷനില്‍ ഡോ. എം കെ. ലൂക്കോസ് മന്യയോട്ട് സെമിനാറില്‍ സംസാരിക്കുന്നു

09:35am 08/7/2016 ഫ്‌ളോറിഡ : മയാമി ഫോമായുടെ ദേശീയകണ്‍വന്‍ഷനില്‍ പ്രമുഖ മോട്ടിവേഷന്‍ ട്രെയ്‌നറും കൗണ്‍സിലറും മന:ശാസ്ത്രജ്ഞനുമായ ഡോ. എം കെ. ലൂക്കോസ് മന്യയോട്ട് വെള്ളിയാഴ്ച 10 മണിക്ക് സെമിനാറില്‍ സംസാരിക്കുന്നു. കേരളത്തില്‍ കൊല്ലം ജില്ലയിലെ സേര്‍വ് ഇന്ത്യ സൈക്യാട്രിക് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ ഡയറക്ടറും കേരളത്തിലെ ആദ്യ സ്പിരിച്വല്‍ റിസോര്‍ട്ട് ആയ ഗ്രീന്‍ ഹോമിന്റെ സ്ഥാപകനുമാണ്. ഫോണ്‍ : 215 618 7385

അതിര്‍വരമ്പുകള്‍ ഇല്ലാത്ത സൗഹൃദവുമായി മൂന്ന് ചങ്ങാതിമാര്‍

09:35am 08/7/2016 ആന്റോ ആന്റണി എം പി ആയതിനു ശേഷം എത്ര തവണ അമേരിക്ക സന്ദര്‍ശിച്ചു എന്നു അദ്ദേഹത്തോട് ചോദിച്ചാല്‍ കൃത്യമായി പറയാന്‍ ഒരു പക്ഷെ തന്റെ ഡയറി നോക്കേണ്ടി വരും .എന്നാല്‍ ഒരു ബുദ്ധിമുട്ടുമില്ലാതെ അതു പറയാന്‍ സാധിക്കുന്ന രണ്ടു ചങ്ങാതിമാര്‍ ആന്റോ ആന്റണിക്ക് അമേരിക്കയില്‍ ഉണ്ട്.ജോയ് ചെമ്മാച്ചേലും,ജെയ്­ബു കുളങ്ങരയും.ഫൊക്കാന കാനഡാ കണ്‍വന്‍ഷന്­ ചിക്കാഗോയില്‍ വിമാനമിറങ്ങിയതുമുതല്‍ തിരിച്ചു യാത്രയ്ക്കുന്നതു വരെ ഉള്ള ബന്ധമായിരുന്നില്ല ഈ മുവര്‍ സംഘത്തിനുള്ളത് .പണ്ടേ തുടങ്ങിയ ബന്ധത്തിന് തിളക്കം കൂടുന്നതല്ലാതെ പൊലിമ Read more about അതിര്‍വരമ്പുകള്‍ ഇല്ലാത്ത സൗഹൃദവുമായി മൂന്ന് ചങ്ങാതിമാര്‍[…]

മലയാളത്തിന്റെ താരനിര ഷിക്കാഗോയില്‍, അമേരിക്കയിലെ പ്രഥമ മലയാളം ഫിലിം അവാര്‍ഡ് നൈറ്റ് ജൂലൈ 23 ന്

12.56 AM 08-07-2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ചരിത്രം കുറിച്ചുകൊണ്ട് ആദ്യമായി മലയാള സിനിമാ ലോകത്തിലെ മിന്നും താരങ്ങള്‍ കെ വി ടിവി യുടെ പ്രഥമ അവാര്‍ഡ് നൈറ്റിനായി എത്തുന്നു. കണ്ണഞ്ചിപ്പിക്കുന്ന മാസ്മരിക കലാ പ്രകടനങ്ങളും ആസ്വാദ്യമായ സായാഹ്നവും വാഗ്ദാനം ചെയ്തുകൊണ്ട്, ഒരു സ്റ്റേജ്ജ് ഷോയുടെയും അവാര്‍ഡ് വിരുന്നിന്റെയും സമന്വയമായി പുതുമകളോടെയാണ് ഷിക്കാഗോയിലേക്ക് ഈ പരിപാടി എത്തുന്നത്. മിഡ്‌വെസ്‌റ് റീജിയണിലെ പ്രമുഖ ഓയില്‍ കമ്പനിയായ ഗ്യാസ് ഡിപ്പോയും, ആരോഗ്യ പരിപാലനരംഗത്തില്‍ നൂതനമായ പദ്ധതികളോടെ Read more about മലയാളത്തിന്റെ താരനിര ഷിക്കാഗോയില്‍, അമേരിക്കയിലെ പ്രഥമ മലയാളം ഫിലിം അവാര്‍ഡ് നൈറ്റ് ജൂലൈ 23 ന്[…]