ടോറോന്റോ ക്‌നാനായ മിഷനില്‍ ദുഖ്‌­റാന തിരുനാളും മിഷന്‍ ചാപ്ലയിന് സ്വീകരണവും

08:18am 02/7/2016 ടോറോന്റോ: ടോറോന്റോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് മിഷനില്‍ ദുഖ്‌റാന തിരുനാളും മിഷന്‍ ചാപ്ലെയിന്‍ ആയി ചാര്‍ജ്ജെടുക്കുന്ന ഫാ. പത്രോസ് ചമ്പക്കരക്ക് സ്വീകരണവും നല്‍കുന്നു. ജൂലൈ മൂന്നിനു ഞായറാഴ്ച്ച രാവിലെ മിസ്സിസ്സാഗയിലെ സെന്റ് ജോസഫ് ഹൈസ്­കൂളില്‍ ടോറോന്റോ സീറോ മലബാര്‍ എക്‌­സാര്‍ക്കേറ്റിന്റെ അധ്യക്ഷന്‍ അഭി. മാര്‍ ജോസ് കല്ലുവേലിലിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ആഘോഷമായ തിരുനാള്‍ കര്‍മ്മങ്ങളും തുടന്ന് സ്വീകരണവും നടത്തപ്പെടുക. തിരുനാളിനോട് അനുബന്ധിച്ച് ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനയ്ക്ക് പുറമെ പ്രദിക്ഷണവും സ്‌നേഹ വിരുന്നും ഉണ്ടായിരിക്കും Read more about ടോറോന്റോ ക്‌നാനായ മിഷനില്‍ ദുഖ്‌­റാന തിരുനാളും മിഷന്‍ ചാപ്ലയിന് സ്വീകരണവും[…]

34­-മത് പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സിന് ഉജ്ജ്വല തുടക്കം

08:17am 02/7/2016 ജോണ്‍സ് പി മാത്യൂസ് ഡാളസ് : അമേരിക്കയിലും കാനഡയിലുമുള്ള മലയാളി പെന്തകോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ സമ്മേളനമായ പി സി എന്‍ എ കെ തുടക്കമായി. ജൂണ്‍ 30 ന് ഡാളസ്സിലെ അഡിസണ്‍ സിറ്റിയിലുള്ള ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ വൈകിട്ടു 6:30 ന് തുടങ്ങിയ സമ്മേളനം നാഷണല്‍ കണ്‍വീനര്‍ റെവ. ഷാജി കെ ഡാനിയേല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സമ്മേളനത്തിന്റെ ആദ്യ ദിനം ആയിരങ്ങള്‍ പങ്കെടുത്തു. രാവിലെ 11 മണിയോടുകൂടി ഓണ്‍­ സൈറ്റ് രജിസ്‌­ട്രേഷന്‍ ആരംഭിച്ചു. റെവ. Read more about 34­-മത് പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സിന് ഉജ്ജ്വല തുടക്കം[…]

മുട്ടയുടെ തോടു വളമായി ഉപയോഗിക്കുന്നതിനെതിരെ സ്‌റ്റേറ്റ് സുപ്രീം കോടതി

08:16am 02/7/2016 – പി.പി.ചെറിയാന്‍ ന്യൂയോര്‍ക്ക്: സ്വന്തം കൃഷിഭൂമിയില്‍ മുട്ടയുടെ തോടു വളമായി ഉപയോഗിക്കരുതെന്ന് സ്‌റ്റേറ്റ് സുപ്രീം കോടതി ജൂണ്‍ 28 ചൊവ്വാഴ്ച ഉത്തരവിട്ടു. സമീപ പ്രദേശങ്ങളിലെ വ്യവസായ സ്ഥാപനങ്ങളും, അയല്‍വാസികളും നല്‍കിയ പരാതിയെ തുടര്‍ന്നാണ് കോടതി ഇടപ്പെട്ടത്. സുള്ളിവാന്‍ കൗണ്ടി (അപ്‌സ്റ്റേറ്റ് ന്യൂയോര്‍ക്ക്)യിലെ കൃഷിക്കാരന്‍ പീറ്റര്‍ ഹോപ്സ്റ്റിക്കെതിരെ സമീപത്തുള്ള റസ്റ്റോറന്റ്, ഡിസ്സ്റ്റലറി കമ്പനി ഉടമസ്ഥര്‍ മുട്ടയിലെ ഷെല്‍ ഉപയോഗിക്കുന്നത് പരിസരം മലീമസമാക്കുമെന്നും, ദുര്‍ഗന്ധം വമിക്കുമെന്നും കോടതിയില്‍ ചൂണ്ടികാട്ടി. കൃഷിഭൂമിയില്‍ ശേഷിക്കുന്ന ഷെല്‍സ് ഉടനെ മാറ്റണമെന്ന് കോടതി Read more about മുട്ടയുടെ തോടു വളമായി ഉപയോഗിക്കുന്നതിനെതിരെ സ്‌റ്റേറ്റ് സുപ്രീം കോടതി[…]

സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ചര്‍ച്ച് ഓഫ് ഹൂസ്റ്റണില്‍ ശ്ലീഹമാരുടെ പെരുന്നാള്‍ കൊണ്ടാടി

08:10am 02/7/2016 പി.പി.ചെറിയാന്‍ വി.പത്രോസ്, പൗലോസ് ശ്ലീഹമാരുടെ നാമധേയത്തിലുള്ള ഹൂസ്റ്റണിലെ ഏക ദേവാലയമായ സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ പെരുന്നാള്‍ ജൂണ്‍ മാസം 25, 26 (ശനി, ഞായര്‍) തീയതികളില്‍ ഭക്തി ആദരപൂര്‍വ്വം കൊണ്ടാടി. 25 ന് ശനിയാഴ്ച വൈകീട്ട് 6 മണിക്ക് ഇടവക ഭദ്രാസനാധിപന്‍ അലക്‌സിയോസ് മാര്‍ യൂസേബിയോസ് മെത്രാപ്പോലീത്താ കൊടി ഉയര്‍ത്തി പെരുന്നാളിനു തുടക്കം കുറിച്ചു. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയും റവ.ഫാ.പി.എ. ഫിലിപ്പിന്റെ വചന പ്രഘോഷണവും ഉണ്ടായിരുന്നു. സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് റവ.ഫാ.മാത്തുക്കുട്ടി വര്‍ഗ്ഗീസ്, Read more about സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ചര്‍ച്ച് ഓഫ് ഹൂസ്റ്റണില്‍ ശ്ലീഹമാരുടെ പെരുന്നാള്‍ കൊണ്ടാടി[…]

ഹെല്‍മറ്റ് ഇല്ലെങ്കില്‍ പെടോള്‍ ഇല്ല; മന്ത്രി വിശദീകരണം തേടി

02:17PM 01/7/2016 തിരുവനന്തപുരം: ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന ഉത്തരവ് പുറപ്പെടുവിച്ച ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരിയോട് ഗതാഗതമന്ത്രി വിശദീകരണം തേടി. നയപരമായ കാര്യങ്ങള്‍ നടപ്പാക്കുമ്പോള്‍ വകുപ്പ് മന്ത്രിയോടോ സര്‍ക്കാരിനോടോ ആലോചിക്കണമെന്നാണ് തച്ചങ്കരിക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ആലോചനയില്ലാതെ വാര്‍ത്താസമ്മേളനം വിളിച്ച് ഉത്തരവ് പരസ്യപ്പെടുത്തിയതിലാണ് സര്‍ക്കാര്‍ വിശദീകരണം ആരാഞ്ഞിരിക്കുന്നത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് ജനങ്ങളെ പീഡിപ്പിക്കുന്നതാണെന്നാണ് മന്ത്രിയുടെയും സര്‍ക്കാരിന്റെ പൊതു നിലപാട്. യാതൊരു ചര്‍ച്ചകളും നടത്താതെ കമ്മീഷണര്‍ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതില്‍ പലര്‍ക്കും Read more about ഹെല്‍മറ്റ് ഇല്ലെങ്കില്‍ പെടോള്‍ ഇല്ല; മന്ത്രി വിശദീകരണം തേടി[…]

ബിജെപി നേതാവിന്റെ മകന്‍ പതിനൊന്ന് വയസുകാരിയെ വിവാഹം കഴിച്ചു

02:14PM 01/7/2016 റാഞ്ചി: ജാര്‍ഖണ്ഡിലെ ബിജെപി പ്രസിഡന്റ് തല മരന്‍ഡിയുടെ മകന്‍ മുന്ന മരന്‍ഡി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചതായി പരാതി. വിവാഹവാഗ്ദാനം നല്കി യുവതിയെ രണ്ടു വര്‍ഷത്തോളം ലൈംഗികമായി ഉപയോഗിച്ചശേഷം മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചെന്നും മുന്നയ്‌ക്കെതിരേ പരാതി ഉണ്ട്. വിവാഹ വാഗ്ദാനം നല്കി വഞ്ചിക്കപ്പെട്ട യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് മുന്നയുടെ വിവാഹം നടന്നത്. 11 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍ വിവാഹം കഴിച്ചിരിക്കുന്നതെന്നാണ് ആരോപണം. സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. Read more about ബിജെപി നേതാവിന്റെ മകന്‍ പതിനൊന്ന് വയസുകാരിയെ വിവാഹം കഴിച്ചു[…]

ഉത്തരാഖണ്ഡില്‍ കനത്തമഴയെ തുടര്‍ന്നുമേഘസ്ഫോടനം: ഒമ്പതു മരണം

02:10 PM 01/07/2016 ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ മേഘസ്ഫോടനത്തില്‍ ഒമ്പതു മരണം. ചമോലി ജില്ലയിലാണ് മേഘസ്ഫോടമുണ്ടായത്. ഇതേ തുടര്‍ന്ന് മന്ദാകിനി നദിയുടെ കരയിലുണ്ടായിരുന്ന വീടുകള്‍ തകര്‍ന്നു. മണ്ണിടിച്ചിലിലും പ്രളയത്തിലും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മലയോര പ്രദേശങ്ങളില്‍ മഴ തുടരുകയാണ്. മരണ നിരക്ക് ഉയരാന്‍ സാധ്യതയുണ്ട്. മണ്ണിടിച്ചില്‍ രൂക്ഷമായ പിതോറഗറില്‍ നിന്നും അഞ്ചു മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. ഗോപേശ്വറിലെ സിരോ ഗ്രാമത്തില്‍ നിന്നും രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. പ്രളയത്തിലും മണ്ണിടിച്ചിലിലും നിരവധി വീടുകള്‍ തകര്‍ന്നു. ദാര്‍ഛുല Read more about ഉത്തരാഖണ്ഡില്‍ കനത്തമഴയെ തുടര്‍ന്നുമേഘസ്ഫോടനം: ഒമ്പതു മരണം[…]

ബാർക്കോഴ കേസിനു പിന്നിലെ ഗൂഢാലോചന വെളിപ്പെടുത്തി കെ.എം. മാണി

12:20pm 01/7/2016 കൊച്ചി :ബാര്‍ക്കോഴ കേസിനു പിന്നിലെ ഗൂഢാലോചന വെളിപ്പെടുത്തി മുന്‍ധനമന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെ.എം. മാണി. താന്‍ ഇടതുപക്ഷത്തേക്ക് പോയേക്കുമെന്ന് ചിലര്‍ സംശയിച്ചു. ഇതേത്തുടര്‍ന്ന് യുഡിഎഫില്‍ തന്നെ തളച്ചിടുകയായിരുന്നു ഗൂഢാലോചനയുടെ ലക്ഷ്യം. ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഗൂഢാലോചന നടത്തിയവരെ അറിയാം. പക്ഷെ, മാന്യതകൊണ്ട് പേരു പറയുന്നില്ലെന്നും മാണി വെളിപ്പെടുത്തി.

ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ സെമിയില്‍.

12:15apm 01/7/2016 കിംഗ്സ്റ്റണ്‍: റിയോ ഒളിമ്പിക്‌സിനുള്ള ജമൈക്കന്‍ യോഗ്യതാ പോരാട്ടത്തില്‍ ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യനായ ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ സെമിയില്‍. ഇന്നാണ് ജമൈക്ക നാഷണല്‍ സീനിയര്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയും ഫൈനലും. ഒളിമ്പിക് 100 മീറ്ററില്‍ ഹാട്രിക് സ്വര്‍ണം എന്ന സ്വപ്ന നേട്ടത്തിനായാണ് ഉസൈന്‍ ബോള്‍ട്ട് ബ്രസീലിലേക്കെത്താനൊരുങ്ങുന്നത്. വനിതാ വിഭാഗത്തില്‍ ഷെല്ലി ആന്‍ ഫ്രേസറും ഈ ചരിത്ര നേട്ടത്തിനായാണ് സ്‌പൈക്ക് അണിയുന്നത്. വനിതകളുടെ യോഗ്യതയില്‍ ഷെല്ലിയും സെമിയില്‍ കടന്നിട്ടുണ്ട്. 200 മീറ്റര്‍ യോഗ്യതാ മത്സരങ്ങള്‍ ശനിയാഴ്ചയാണ്. Read more about ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ സെമിയില്‍.[…]

ഐസിസി ക്രിക്കറ്റ് കമ്മിറ്റിയില്‍നിന്ന് രവി ശാസ്ത്രി രാജിവച്ചു

12:12pm 01/7/2016 ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനാകാനുള്ള മത്സരത്തില്‍ അനില്‍ കുംബ്ലെയോട് പരാജയപ്പെട്ടതിനു പിന്നാലെ രവി ശാസ്ത്രി ഐസിസി ക്രിക്കറ്റ് കമ്മിറ്റി അംഗത്വവും രാജിവച്ചു. എന്നാല്‍, പരിശീലക സ്ഥാലം ലഭിക്കാത്തതുമായി രവി ശാസ്ത്രിയുടെ രാജിക്കു ബന്ധമില്ലെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇന്ത്യയുടെ പുതിയ കോച്ചായ അനില്‍ കുംബ്ലെയാണ് കമ്മിറ്റിയുടെ ചെയര്‍മാന്‍. ഐസിസി ക്രിക്കറ്റ് കമ്മിറ്റിയില്‍നിന്ന് രാജിവയ്ക്കാനുള്ള സൂചന ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹറെ രവി ശാസ്ത്രി നേരത്തേ അറിയിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. പുതുമുഖങ്ങള്‍ക്ക് അവസരം നല്കണമെന്ന ഉദ്ദേശത്തോടെയാണ് അമ്പത്തിമൂന്നുകാരനായ Read more about ഐസിസി ക്രിക്കറ്റ് കമ്മിറ്റിയില്‍നിന്ന് രവി ശാസ്ത്രി രാജിവച്ചു[…]