മദ്യനയം പുനപരിശോധിക്കണം സര്‍ക്കാര്‍

01:30am 24/6/2016 തിരുവനന്തപുരം: ജനാഭിപ്രായം കണക്കിലെടുത്ത് മദ്യനയം പുനപരിശോധിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലാണ് മദ്യനയം മാറ്റുന്നകാര്യം ആലോചിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ മദ്യഉപഭോഗം നിയന്ത്രിക്കാന്‍ കൊണ്ടുവന്ന മദ്യനയം കാര്യമായ ഒരു മാറ്റവും ഉണ്ടാക്കിയില്ല. മാത്രമല്ല, മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം സംസ്ഥാനത്ത് വര്‍ധിക്കുകയും ചെയ്തു. ഇതു പരിഗണിച്ചാണ് സര്‍ക്കാര്‍ മദ്യനയത്തില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നത്. വിഷയത്തില്‍ പൊതുജനങ്ങളുടെയും മറ്റ് മേഖലയിലെ ആളുകളുടെയും അഭിപ്രായം സ്വരൂപിച്ച് നയം നടപ്പാക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മദ്യനിരോധനമല്ല വര്‍ജനമാണ് Read more about മദ്യനയം പുനപരിശോധിക്കണം സര്‍ക്കാര്‍[…]

തൃപ്പൂണിത്തുറയില്‍ ലോറി തട്ടി ഒരാള്‍ മരിച്ചു

01:24pm 24/6/2016 കൊച്ചി: തൃപ്പൂണിത്തുറ കരിങ്ങാച്ചിറയില്‍ ലോറി ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്. തിരുവാങ്കുളം ഭാഗത്തു നിന്നുവന്ന ലോറി കരിങ്ങാച്ചിറയ്ക്കു സമീപത്തുവച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന അജ്ഞാതനെ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടനെ ഇയാളെ തൃപ്പൂണിത്തുറ വികെഎം ആശുപത്രിയിലും അവിടെനിന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ നില വഷളായതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ഇന്നു പുലര്‍ച്ചെ 5.30 ഓടെ മരിക്കുകയായിരുന്നു. മരിച്ചയാള്‍ക്ക് അറുപതിനടുത്ത് പ്രായം തോന്നിക്കും, ഇരുനിറം, താടി പൂര്‍ണമായും നരച്ചിട്ടുണ്ട്.

ഡേവിഡ് കാമറോണ്‍ രാജി പ്രഖ്യാപിച്ചു

01:20pm 24/6/2016 ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്നു ബ്രിട്ടന്‍ പുറത്തുപോയതിനു പിന്നാലെ പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ രാജി പ്രഖ്യാപിച്ചു. അടുത്ത മൂന്നു മാസം കൂടി കാമറോണ്‍ അധികാരത്തില്‍ തുടരും. ഒക്ടോബറില്‍ നടക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സില്‍ പുതിയ പ്രധാനമന്ത്രി അധികാരമേല്‍ക്കും. തന്റെ അഭിപ്രായത്തില്‍ നിന്നു വിഭിന്നമായി ജനവിധിയുണ്ടായ സാഹചര്യത്തില്‍ കപ്പലിന്റെ അമരക്കാരനായി നില്ക്കുന്നത് ഒട്ടും ഉചിതമല്ലെന്ന് കാമറോണ്‍ പറഞ്ഞു. ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്വർണവില കുതിച്ചുകയറി. പവന് 22,400 രൂപ

01:16pm 24/06/2016 കൊച്ചി: സംസ്ഥാനത്ത് സ്വർണ വില പവന് 480 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 22,400 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 60 രൂപ വർധിച്ച് 2,800 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുപോകണമെന്ന ഹിതപരിശോധന ഫലം പുറത്തുവന്നതിന് പിന്നാലെയാണ് സ്വർണ വില കുതിച്ചുകയറിയത്. പൗണ്ടിന്‍റെയും രൂപയുടേയും മൂല്യം ഇടിഞ്ഞതും സ്വർണ വില ഉയരാൻ കാരണമായി

റഷ്യയില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 14 പേര്‍മരിച്ചു.

01:15pm 24/6/2016 മോസ്‌കോ: മരിച്ചവരില്‍ പത്ത് കുട്ടികള്‍ ഉള്‍പ്പെടുന്നു. വടക്ക് പടിഞ്ഞാറന്‍ റഷ്യയിലെ റിപ്പബ്‌ളിക്ക് ഓഫ് കരേലിയയിലെ തടാകത്തിലാണ് അപകടം നടന്നത്. ശക്തമായ കാറ്റിനെ തുടര്‍ന്നാണ് ബോട്ട് മുങ്ങിയതെന്ന് അഗ്‌നിശമനസേന അറിയിച്ചു. 51 പേരടങ്ങുന്ന സംഘമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. അഗ്‌നിശമന സേനയും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നടന്‍ ശരത്കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

12:05pm 24/6/2016 ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നെഞ്ചുവേദനയെ തുടര്‍ന്ന് ശരത് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനെതിരെ നടിയും ഭാര്യയുമായ രാധിക ശരത്കുമാര്‍ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. ഭര്‍ത്താവിന് യാതൊരു കുഴപ്പവും ഇല്ലെന്നും സുഖമായി ഇരിക്കുന്നുവെന്നും രാധികയുടെ ട്വീറ്റില്‍ പറയുന്നു. ഭക്ഷ്യവിഷബാധയെ തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകളേ ഉള്ളൂ. സ്ഥിരീകരണമില്ലാത്ത വ്യാജവാര്‍ത്തകളെ വിശ്വസിക്കരുതെന്നും രാധിക ട്വിറ്ററില്‍ കുറിച്ചു. ആരോഗ്യം വീണ്ടെടുത്ത ശരത് കുമാര്‍ ഉടന്‍ തന്നെ ആശുപത്രി വിടുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു

4,500 അഭയാര്‍ഥികളെ ഇറ്റലി രക്ഷപ്പെടുത്തി

12:02pm 24/6/2016 റോം: ഇറ്റാലിയന്‍ നാവികക്കപ്പലുകള്‍ ലിബിയന്‍ തീരത്തിനടുത്ത് മെഡിറ്ററേനിയനില്‍ നിന്ന് 4,500 പേരെ രക്ഷപ്പെടുത്തി. തീരത്തിനടുത്ത് 40 മേഖലകളിലാണു തെരച്ചില്‍ നടത്തിയത്. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും തീരസംരക്ഷണസേന വക്താവ് അറിയിച്ചു. തുര്‍ക്കിയില്‍നിന്നു ഗ്രീസിലേക്കുള്ള യാത്രാമാര്‍ഗം ഏതാണ്ട് അടഞ്ഞതോടെ ലിബിയ-ഇറ്റലി റൂട്ടില്‍ അഭയാര്‍ഥി പ്രവാഹം വര്‍ധിച്ചിരിക്കുകയാണ്. മെഡിറ്ററേനിയന്‍ കടല്‍ വഴി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കവേ 2014നുശേഷം പതിനായിരത്തിലധികം അഭയാര്‍ഥികള്‍ മൂങ്ങി മരിച്ചതായാണ് ഐക്യരാഷ്ട്ര സഭ(യുഎന്‍) പുറത്തുവിട്ട കണക്കില്‍ പറയുന്നത്.

ഡി.ജി.പി സെന്‍കുമാറിന്റെ ഹര്‍ജി ജൂലൈ ഒന്നിലേക്ക് മാറ്റി

12:00pm 24/6/2016 തിരുവനന്തപുരം: കേരളാ പോലീസ് മേധാവി സ്ഥാനത്തു നിന്നു നീക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ഡി.ജി.പി ടി.പി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണല്‍ അടുത്ത മാസം ഒന്നിലേക്ക് മാറ്റി. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചില്ല. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാര്‍ ആവശ്യം പരിഗണിച്ചാണ് ഹര്‍ജി മാറ്റിയത്. സെന്‍കുമാറിന്റെ ഹര്‍ജിയെ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ െ്രെടബ്യൂണലില്‍ പിന്തുണച്ചു. തന്നെ മാറ്റിയത് അഖിലേന്ത്യ പോലീസ് ചട്ടവും അഖിലേന്ത്യ സര്‍വീസ് ചട്ടവും ലംഘിച്ചാണെന്ന് Read more about ഡി.ജി.പി സെന്‍കുമാറിന്റെ ഹര്‍ജി ജൂലൈ ഒന്നിലേക്ക് മാറ്റി[…]

രണ്ടര വയസുകാരിയെ അമ്മ തലയ്ക്കടിച്ചു കൊലപ്പെടുത്തി

11:46am 24/6/2016 കോട്ടയം: മുണ്ടക്കയത്ത് രണ്ടര വയസുകാരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു. മേലോരം പന്തപ്ലാക്കല്‍ ജെസിയാണ് മകളെ കൊലപ്പെടുത്തിയത്. തലയ്ക്ക് അടിയേറ്റ മൂത്ത കുട്ടിയേയും ജെസിയേയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സക്രട്ടറിയേറ്റിനു മുന്നില്‍ യുവാവിന്റെ ആത്മഹത്യാ ഭീഷണി

11:44am 24/6/2016 തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നില്‍ യുവാവിന്റെ ആത്മഹത്യാ ഭീഷണി. മരത്തിനു മുകളില്‍ കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ പോലീസ് ശ്രമം തുടരുന്നു.