ജിഷയുടെ അമ്മയെ ചോദ്യം ചെയ്യണമെന്ന് അച്ഛൻ

04:06pm 23/6/2016 കൊച്ചി∙ ജിഷയുടെ അമ്മ രാജേശ്വരിയമ്മയെ പൊലീസ് ചോദ്യം ചെയ്യണമെന്ന് അച്ഛൻ പാപ്പു. രാജേശ്വരി പറയുന്ന കാര്യങ്ങൾ വിശ്വസിക്കുന്നില്ലെന്നും ജിഷയുടെ അച്ഛൻ പാപ്പു മനോരമ ന്യൂസിനോട് പറഞ്ഞു. അമീറുൾ ഇസ്‌ലാമിനെ ജിഷയ്ക്ക് പരിചയമുണ്ടായിരുന്നോ എന്ന് അറിയില്ല. ജിഷയുടെ പേരിൽ ലഭിക്കുന്ന സഹായങ്ങൾ തനിക്കൂടെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പാപ്പു കലക്ടർക്ക് കത്ത് നൽകി. ഭീഷണിയുണ്ടെന്ന് ജിഷ പലതവണ സൂചിപ്പിച്ചിരുന്നതായി അച്ഛൻ പാപ്പു പറഞ്ഞു. പക്ഷേ ആരാണെന്ന് പറ‍ഞ്ഞിട്ടില്ല. ജിഷ കിടക്കയിൽ കത്തി സൂക്ഷിച്ചതും വസ്ത്രത്തിൽ ക്യാമറ ഘടിപ്പിച്ചതും Read more about ജിഷയുടെ അമ്മയെ ചോദ്യം ചെയ്യണമെന്ന് അച്ഛൻ[…]

കാലുമാറി’ ചെയ്യത ശസ്ത്രക്രിയ: ഡല്‍ഹിയില്‍ അഞ്ച് ഡോക്ടര്‍മാരെ പിരിച്ചുവിട്ടു

04:02pm 23/6/2016 ന്യൂഡല്‍ഹി വലതുകാലിനു പകരം ഇടതുകാല്‍ ശസ്ത്രക്രിയ ചെയ്ത അഞ്ച് ഡോക്ടര്‍മാരുള്‍പ്പെടെ ആറു ജീവനക്കാരെ ഫോര്‍ട്ടിസ് ആശുപത്രി പിരിച്ചുവിട്ടു. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ രവി റായ്‌യുടെ (24) പരാതിയിലാണ് നടപടി. യാതൊരു കുഴപ്പവുമില്ലാത്ത ഇടതു കാലിന്റെ കണ്ണയിലായിരുന്നു ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്തത്. വീടിന്റെ പടിയിറങ്ങുന്നതിനിടെ താഴെ വീണാണ് രവിയുടെ വലതുകാലിന്റെ കണ്ണയ്ക്കു പരുക്കേറ്റത്. ഷാലിമാര്‍ ബാഗിലെ ഫോര്‍ട്ടിസ് ആശുപത്രിയിലെത്തിയ രവിയെ പരിശോധനകള്‍ക്കുശേഷം ശസ്ത്രക്രിയ ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. എന്നാല്‍ ശസ്ത്രക്രിയയ്ക്കുശേഷം പുറത്തെത്തിച്ചപ്പോഴാണ് പരുക്കേറ്റ വലതുകാലിനുപകരം ഇടതുകാലില്‍ തുന്നിക്കെട്ട് Read more about കാലുമാറി’ ചെയ്യത ശസ്ത്രക്രിയ: ഡല്‍ഹിയില്‍ അഞ്ച് ഡോക്ടര്‍മാരെ പിരിച്ചുവിട്ടു[…]

മോദി താഷ്കെന്‍റിലേക്ക് പുറപ്പെട്ടു

03:59pm 23/06/2016 ന്യുഡല്‍ഹി: ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉസ്ബെക്കിസ്ഥാന്‍ തലസ്ഥാനാമായ താഷ്കെന്‍റിലേക്ക് തിരിച്ചു. എസ്.സി.ഒ അംഗരാജ്യങ്ങളുമായി ഇന്ത്യക്ക് സാമ്പത്തിക സഹകരണം ഉറപ്പാക്കാനാകുമെന്ന പ്രതീക്ഷയോടെയാണ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി സംബന്ധിക്കുന്നത്. എസ്.സി.ഒ രാജ്യങ്ങളുടെ തലവന്‍മാരുമായി ചര്‍ച്ച നടത്തും. ഇന്ത്യയും മധ്യേഷ്യന്‍ രാജ്യങ്ങളുമായുള്ള സാമ്പത്തിക സഹകരണവും രാജ്യാന്തര ബന്ധവും മെച്ചപ്പെടുന്നതിന് ഉച്ചകോടി സഹായകമാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ജൂണ്‍ 23, 24 ദിവസങ്ങളിലാണ് ഉച്ചകോടി നടക്കുക. ഉച്ചകോടിക്കിടെ എന്‍.എസ്.ജി അംഗത്വവുമായി ബന്ധപ്പെട്ട് ചൈനീസ് പ്രസിഡന്‍റ് ഷി Read more about മോദി താഷ്കെന്‍റിലേക്ക് പുറപ്പെട്ടു[…]

ഹാവ്ഫണ്‍ ആപ്പ് അടുത്ത് മാസം ലോഞ്ച് ചെയ്യും

03:55pm 23/6/2016 കൊച്ചി – വീഡിയോ സ്ട്രീമിങ് രംഗത്ത് നെറ്റ് കണക്ഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പുതിയ ആപ് ‘ഹാവ്ഫണ്‍’ ജൂലൈ മാസം ലോഞ്ച് ചെയ്യുമെന്ന് മ്യൂട്ടോടാക് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ആപ് ഉപയോക്താക്കള്‍ക്ക് ഓരോ മാസവും 360 ജിബി സൗജന്യ വീഡിയോ സ്ട്രീമിങ് കമ്പനി വാഗ്ദാനം ചെയ്യുന്നു. ട്രെയ്‌നുകളിലും ദീര്‍ഘദൂര ബസ് സര്‍വീസുകളിലും കാത്തിരിപ്പ് മുറികളിലും ഹാവ്ഫണ്‍ ഹോട്ട് സ്‌പോട്ടുകള്‍ സ്ഥാപിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു തവണ ഫോണില്‍ Read more about ഹാവ്ഫണ്‍ ആപ്പ് അടുത്ത് മാസം ലോഞ്ച് ചെയ്യും[…]

ലക്ഷദ്വീപുകാർക്ക് റമസാൻ സമ്മാനമായി ഐലൻഡിൽ നിന്ന് കെ എസ് ആർ ടി സി സർവീസ്

03:52pm 23/6/2016 കൊച്ചി: ലക്ഷദ്വീപിൽ നിന്നും കൊച്ചിയിൽ ഇറങ്ങുന്ന കപ്പൽ യാത്രികർക്ക് റമസാൻ സമ്മാനമായി കെ എസ്‌ ആർ ടി സി ലോ ഫ്ലോർ എ സി ബസ് സർവീസ് ആരംഭിച്ചു. എറണാകുളം നഗരത്തിലേക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാം എന്നതിനാൽ ദ്വീപ് നിവാസികൾക്ക് ഏറെ പ്രയോജനകരമാണ് ബസ് സർവീസ്. ദ്വീപുകാരുടെ ഏറെ നാളായുള്ള ആവശ്യം കൂടിയായിരുന്നു ഇത്തരമൊരു ബസ് സർവീസ്. മുഹമ്മദ് ഫൈസൽ എം പിയുടെ ശ്രമഫലമായി ഗതാഗത മന്ത്രി പ്രത്യേക താത്പര്യമെടുത്താണ് ബസ് സർവീസ് Read more about ലക്ഷദ്വീപുകാർക്ക് റമസാൻ സമ്മാനമായി ഐലൻഡിൽ നിന്ന് കെ എസ് ആർ ടി സി സർവീസ്[…]

റോട്ടറി ഗവര്‍ണറായി ഡോ. പ്രകാശ് ചന്ദ്രന്‍ 25ന് സ്ഥാനമേല്‍ക്കും

03:44pm 23/6/2016 കൊച്ചി- റോട്ടറി ഡിസ്ട്രിക്ട് 3201 ഗവര്‍ണറായി ഡോ. പ്രകാശ് ചന്ദ്രന്‍ ശനിയാഴ്ച വൈകിട്ട് സ്ഥാനമേറ്റെടുക്കുമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊച്ചിയിലെ ധന്യ ഡോക്‌റ്റോഴ്‌സ് ചേംബറിലെ സീനിയര്‍ സൈക്കോളജസിറ്റാണ് ഡോ. പ്രകാശ്. വൈകിട്ട് ആറിന് ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുക്കും. ക്ലബ്ബിന്റെ 2016-17 വര്‍ഷത്തെ സാമൂഹ്യ സേവന പദ്ധതികള്‍ക്ക് ‘പരിവര്‍ത്തന്‍’ എന്നു പേരു നല്‍കി പ്രവര്‍ത്തന മേഖലയായ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍ എന്നീ ജില്ലകളുടെ പരിധിയില്‍ Read more about റോട്ടറി ഗവര്‍ണറായി ഡോ. പ്രകാശ് ചന്ദ്രന്‍ 25ന് സ്ഥാനമേല്‍ക്കും[…]

സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്. നായരെ അറസ്റ്റ് ചെയ്യാന്‍ സോളാര്‍ കമ്മീഷന്‍ ഉത്തരവിട്ടു.

03:44pm 23/6/2016 സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്. നായരെ അറസ്റ്റ് ചെയ്യാന്‍ സോളാര്‍ കമ്മീഷന്‍ ഉത്തരവിട്ടു. കമ്മീഷനില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട്. ഈ മാസം 27ന് സരിതയെ അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ ഡിജിപിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കമ്മീഷന്റെ ഉത്തരവ് പാലിക്കാതെ കഴിഞ്ഞ മൂന്ന് തവണയും സരിത ഹാജരാകാതെ ഒഴിഞ്ഞുമാറുകയായിരുന്നു. ഇന്ന് ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് കമ്മീഷന്‍ നേരത്തെ അറിയിച്ചിരുന്നു. സരിത പറയുന്നത് കളവാണെന്നും ഹാജരാകുന്നത് സരിത മനപൂര്‍വം നീട്ടികൊണ്ടുപോവുകയാണെന്നും Read more about സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്. നായരെ അറസ്റ്റ് ചെയ്യാന്‍ സോളാര്‍ കമ്മീഷന്‍ ഉത്തരവിട്ടു.[…]

പ്രകൃതിവിരുദ്ധ പീഡനത്തിന് കുട്ടികളെ ഇരയാക്കിയ പൂജാരി അറസ്റ്റില്‍

03:36pm 23/6/2016 കൊല്ലം: എട്ട് കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭാരതീപുരം കുതിരച്ചിറക്കടുത്തുള്ള ക്ഷേത്രത്തിലെ പൂജാരി ഓച്ചിറ പുത്തന്‍കണ്ടം ആലുവിളവീട്ടില്‍ മണിലാല്‍ (25) ആണ് കടയ്ക്കല്‍ പോലീസിന്റെ പിടിയിലായത്. സ്‌കൂളില്‍ വിദ്യാര്‍ഥികളെ കൗണ്‍സിലിംഗിന് വിധേയരാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കഥ അധ്യാപകര്‍ അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ആദ്യം ഒരു കുട്ടിയുമായി ചങ്ങാത്തം സൃഷ്ടിച്ച പൂജാരി പിന്നീട് ഭീഷണിപ്പെടുത്തി കൂടുതല്‍ കൂട്ടികളെ വലയിലാക്കുകയായിരുന്നു. ആദ്യ കുട്ടിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ Read more about പ്രകൃതിവിരുദ്ധ പീഡനത്തിന് കുട്ടികളെ ഇരയാക്കിയ പൂജാരി അറസ്റ്റില്‍[…]

സിംബാബ്‌വെയ്‌ക്കെതിരായ മൂന്നു റണ്‍സിനു ഇന്ത്യ ജയിച്ചു

03:34pm 23/6/2016 ഹരാരെ: ദുര്‍ബലരായ സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി-20 പരമ്പയില്‍ ദുര്‍ബല വിജയവുമായി ഇന്ത്യ തടിതപ്പി. മൂന്നു റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 139 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ക്ക് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. അവസാന ഓവറില്‍ ജയിക്കാന്‍ 21 റണ്‍സ് വേണ്ടിയിരുന്ന സിംബാബ്‌വേ 17 റണ്‍സ് നേടി ഇന്ത്യയെ വിറപ്പിച്ചു. ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. ആദ്യ ട്വന്റി-20യില്‍ ആതിഥേയര്‍ രണ്ടു റണ്‍സിനു വിജയിച്ചിരുന്നു. സ്‌കോര്‍: Read more about സിംബാബ്‌വെയ്‌ക്കെതിരായ മൂന്നു റണ്‍സിനു ഇന്ത്യ ജയിച്ചു[…]

സരിത ഇന്നും സോളാർ കമീഷൻ മുമ്പാകെ ഹാജരായില്ല.

03:30pm 23/06/2016 കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായർ ഇന്നും സോളാർ കമീഷൻ മുമ്പാകെ ഹാജരായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കമീഷന് അപേക്ഷ നൽകുമെന്നും കൈക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചതിനാലാണ് ഇന്ന് ഹാജരാകാൻ കഴിയാത്തതെന്നും സരിത പറഞ്ഞു. അതേസമയം, തെളിവുകള്‍ സമര്‍പ്പിക്കാൻ കൂടുതൽ സമയം വേണമെന്ന സരിതയുടെ അപേക്ഷ കമീഷൻ തള്ളി. ഇന്ന് ഹാജരായില്ലെങ്കില്‍ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുമെന്ന് സോളാര്‍ കമീഷന്‍ ജസ്റ്റിസ് ജി. ശിവരാജൻ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഉടന്‍ ഫോണില്‍ Read more about സരിത ഇന്നും സോളാർ കമീഷൻ മുമ്പാകെ ഹാജരായില്ല.[…]