66-മത് വിവാഹവാര്‍ഷീകം ആഘോഷിക്കാനിറങ്ങിയ ദമ്പതികളെ തിരമാലകള്‍ കൊണ്ടുപോയി

11:40AM 21/6/2016 പി.പി.ചെറിയാന്‍ സാന്‍ലൂക്കാസ്: ടെക്‌സസ്സില്‍ നിന്നും 66-ാം വിവാഹം ആഘോഷക്കാനായിരുന്നു റിച്ചാര്‍ഡും(86) ഭാര്യ നാന്‍സിയും(83) മെക്‌സിക്കോയിലെ കമ്പൊ സാന്‍ ലുക്കാസ് കടല്‍ക്കരയിലെത്തിയത്. കടല്‍തീരത്തു ഉല്ലാസ സവാരി നടത്തുന്നതിനിടെ കടലില്‍ നിന്നും എത്തിയ വമ്പന്‍ തിരമാല മാതാപിതാക്കളെ കടലിലേക്ക് വലിച്ചുകൊണ്ടുപോയതായി മകന്‍ ബെന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ ഇരുവരേയും കരയിലേക്ക് എത്തിച്ചുവെങ്കിലും രണ്ടുപേരും മരണത്തിന് കീഴടങ്ങിയിരുന്നു. ഹൈസ്‌ക്കൂളില്‍ വെച്ചു തുടങ്ങിയ പ്രണയം ഇരുവരുടേയും വിവാഹത്തിലാണ് പൂവണിഞ്ഞത്. ടെക്‌സസ്സിലെ സാന്‍ ആന്റോണിയായില്‍ 1911 ല്‍ റിച്ചാര്‍ഡിന്റെ പിതാവ് തുടങ്ങിയ കള്‍പെപ്പേഴ്‌സ് Read more about 66-മത് വിവാഹവാര്‍ഷീകം ആഘോഷിക്കാനിറങ്ങിയ ദമ്പതികളെ തിരമാലകള്‍ കൊണ്ടുപോയി[…]

ഫാ. ഡേവീസ് ചിറമേലിനു ഷിക്കാഗോയില്‍ സ്വീകരണം

11:34AM 21/6/2016 ഷിക്കാഗോ: സ്വന്തം കിഡ്‌നി ദാനം ചെയ്തതിലൂടെ ജീവകാരുണ്യത്തിന്റെ ആള്‍പൂരമായി മാറിയ കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ സ്ഥാപക ചെയര്‍മാന്‍ ഡോ. ഡേവീസ് ചിറമേലിനു ജൂണ്‍ 24-നു വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഷിക്കാഗോയില്‍ സ്വീകരണം നല്‍കുന്നു. ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ) നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി അമേരിക്കന്‍ മലയാളി സമൂഹം ആരംഭിച്ച “വണ്‍ ഡോളര്‍ റെവല്യൂഷന്‍ യു.എസ്.എ’ എന്ന പദ്ധതിക്കും ചടങ്ങില്‍ Read more about ഫാ. ഡേവീസ് ചിറമേലിനു ഷിക്കാഗോയില്‍ സ്വീകരണം[…]

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഇനി അപേക്ഷിച്ചാലുടന്‍ നല്‍കും

11:33AM 21/6/2016 – ജോര്‍ജ് ജോണ്‍ ന്യൂഡല്‍ഹി-ബെര്‍ലിന്‍: ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് വേണ്ടിയുള്ള പോലീസ് വെരിഫിക്കേഷന്‍ മൂലം പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വൈകുന്നതിന് പരിഹാരവുമായി ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം. പാസ്‌­പോര്‍ട്ട് ലഭ്യമാക്കുന്നതിനുള്ള നടപടി ലഘൂകരിക്കുകയാണെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് ഉറപ്പു നല്‍കി. ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് , എന്നിവയുടെ പകര്‍പ്പ് സഹിതം പാസ്‌­പോര്‍ട്ടിന് അപേക്ഷിച്ചാല്‍ ഉടന്‍ പാസ്‌­പോര്‍ട്ട് നല്‍കുും എന്നാണ് പുതിയ തീരുമാനം. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കേണ്ട രീതികള്‍ ഓണ്‍ലൈനായി ലളിതപ്പെടുത്തിയെങ്കിലും പോലീസ് വെരിഫിക്കേഷന്‍ Read more about ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഇനി അപേക്ഷിച്ചാലുടന്‍ നല്‍കും[…]

ജിഷ വധം: അയൽവാസി പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന

11:30 am 21/6/2016 കാക്കനാട്: ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ്ലാമിനെ അയൽവാസിയായ വീട്ടമ്മ തിരിച്ചറിഞ്ഞതായി സൂചന. ഇന്ന് കാക്കനാട് ജില്ലാ ജയിലിൽ നടന്ന തിരിച്ചറിയൽ പരേഡിലാണ് സാക്ഷിയായ വീട്ടമ്മ പ്രതിയെ തിരിച്ചറിഞ്ഞത്. കുന്നുംപുറം മജിസ്ട്രേറ്റ് ഷിബു ഡാനിയൽ മുമ്പാകെയായിരുന്നു തിരിച്ചറിയൽ പരേഡ്. ജിഷയുടെ വീട്ടിൽ നിന്ന് ഒരു യുവാവ് മരത്തിൽ പിടിച്ച് കനാലിൽ ഇറങ്ങുന്നത് കണ്ടു എന്ന് നേരത്തെ ഇവർ മൊഴി നൽകിയിരുന്നു. ഇവർ നൽകിയ വിവരമനുസരിച്ചാണ് രേഖാചിത്രം തയാറാക്കിയത്. പ്രതിയോട് സാദൃശ്യമുള്ള ഏതാനും പേരോടൊപ്പം Read more about ജിഷ വധം: അയൽവാസി പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന[…]

ഓട്ടോറിക്ഷ മറിഞ്ഞ് മാദ്ധ്യമപ്രവര്‍ത്തകനു ഗുരുതര പരുക്ക്

11.06 PM 20-06-2016 ഓട്ടോറിക്ഷ മറിഞ്ഞ് മാദ്ധ്യമപ്രവര്‍ത്തകനു ഗുരുതര പരുക്ക്. ന്യൂസ് 18 ചാനല്‍ കൊച്ചി സീനിയര്‍ റിപ്പോര്‍ട്ടര്‍ സനല്‍ ഫിലിപ്പിനാണു പരുക്കേറ്റത്. നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റ സനലിനെ കോട്ടയം ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി വൈക്കത്തെ ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയിലേക്കു മാറ്റി. രാവിലെ വണ്ടന്‍പതാലിലെ വീട്ടില്‍നിന്നു ജോലി സ്ഥലമായ കൊച്ചിയിലേക്കു പോകാന്‍ മുണ്ടക്കയത്തേക്കു വരുന്നതിനിടെയാണ് നാലു സെന്റ് കോളനിക്കു സമീപം അപകടമുണ്ടായത്. ജിഷ വധക്കേസിലെ പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് റിപ്പോര്‍ട്ട് ചെയ്യാന്‍ കാക്കനാട് Read more about ഓട്ടോറിക്ഷ മറിഞ്ഞ് മാദ്ധ്യമപ്രവര്‍ത്തകനു ഗുരുതര പരുക്ക്[…]

ജിഷയെ കൊലപ്പെടുത്താന്‍ കൊലയാളി ഉപയോഗിച്ച ആയുധത്തിനായി തിരച്ചില്‍ നടത്തി

10.45 PM 20-06-2016 ജിഷയെ കൊലപ്പെടുത്താന്‍ കൊലയാളി ഉപയോഗിച്ച ആയുധം തേടി ജിഷയുടെ വീടിന് മുന്നിലുള്ള വട്ടോളിപ്പടി ബ്രാഞ്ച് കനാലില്‍ ഇന്ന് വ്യാപക തിരച്ചില്‍ നടത്തി. അന്വേഷ സംഘാംഗങ്ങളും എറണാകുളത്ത് നിന്ന് വന്ന ബോംബ് സക്വാഡ് അംഗങ്ങളും മെറ്റല്‍ ഡിറ്റക്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തി ,.ഇപ്പോള്‍ റിമാന്‍ഡിലുള്ള ആള്‍ നിരന്തരം മൊഴി മാറ്റിപ്പറയുന്നത് അന്വേഷണ സംഘത്തിന് നിര്‍ണ്ണായക തെളിവായ ജിഷയെ കൊല്ലാന്‍ ഉപയോഗിച്ച മൂര്‍ച്ചയേറിയ ആയുധം കണ്ടത്താന്‍ കഴിഞ്ഞിട്ടില്ല .ആദ്യ അന്വേഷണ സംഘത്തിന്റെ തിരച്ചിലില്‍ Read more about ജിഷയെ കൊലപ്പെടുത്താന്‍ കൊലയാളി ഉപയോഗിച്ച ആയുധത്തിനായി തിരച്ചില്‍ നടത്തി[…]

എഞ്ചിനീയറിങ് പരീക്ഷ ഫലത്തില്‍ എറണാകുളം ജില്ലക്ക് മികച്ച നേട്ടം

10.41 PM 20-06-2016 മെഡിക്കല്‍ എന്‍ട്രന്‍സ് ഫലത്തിന് പിന്നാലെ എഞ്ചിനീയറിങ് പരീക്ഷ ഫലത്തിലും എറണാകുളം ജില്ലക്ക് അഭിമാനമായ നേട്ടം. ഒന്നാം റാങ്ക് നേട്ടത്തിന് പുറമേ ആദ്യ പത്തു റാങ്കുകാരിലെ രണ്ടു പേരും ജില്ലക്കാരാണ്. ഇതിന് പുറമേ എസ്.സി വിഭാഗത്തില്‍ രണ്ടാം റാങ്കും ഇടുക്കി ജില്ലയിലെ ഒന്നാ റാങ്കും ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ നേടി. സംസ്ഥാന തലത്തില്‍ ആദ്യ 1000 റാങ്കുകാരില്‍ ഏറ്റവും കൂടുതല്‍ പേരുള്ളതും (185) കൂടുതല്‍ പേര്‍ എഞ്ചിനീയറിങ് പ്രവേശനത്തിന് യോഗ്യത നേടിയതും (6971) ജില്ലയില്‍ നിന്ന് Read more about എഞ്ചിനീയറിങ് പരീക്ഷ ഫലത്തില്‍ എറണാകുളം ജില്ലക്ക് മികച്ച നേട്ടം[…]

ന്യൂയോര്‍ക്ക്, വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടിയില്‍ ഇന്റര്‍നാഷനല്‍ യോഗാ ദിനം ആഘോഷിച്ചു

10.37 PM 20-06-2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയും ഹിന്ദു ടെമ്പിള്‍ ഓഫ് ട്രൈസ്റ്റേറ്റും ചേര്‍ന്ന് ഈ വര്‍ഷം രണ്ടാമത് ഇന്റര്‍നാഷണല്‍ യോഗ ഡേ ക്രോട്ടന്‍ പോയിന്റ് പാര്‍ക്കില്‍ വിപുലമായി ആഘോഷിച്ചു. കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയെ (സി ജി) പ്രതിനിധീകരിച്ചു ശ്രീ സന്ദീപ് ഗ്രോവര്‍ ആദ്യാവസാനം പങ്കെടുത്തു. ഒ.സി.ഐ കാര്‍ഡിനെപ്പറ്റിയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും അദ്ദേഹം സമയം കണ്ടെത്തി. വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി എക്‌സിക്യൂട്ടീവ് ശ്രീ റോബ് അസ്റ്റൊരിനൊ Read more about ന്യൂയോര്‍ക്ക്, വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടിയില്‍ ഇന്റര്‍നാഷനല്‍ യോഗാ ദിനം ആഘോഷിച്ചു[…]

നായ്ക്കളുടെ അക്രമണം യുവതി ഹൂസ്റ്റണില്‍ കൊല്ലപ്പെട്ടു

07.06 PM 19-06-2016 പി.പി.ചെറിയാന്‍ മേനര്‍(ഹൂസ്റ്റണ്‍): ബിസിനസ് സംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വീട്ടിലെത്തിയ എറിന്‍ മക്‌സിസ്‌ക്കി(36) നായ്ക്കളുടെ കൂട്ടായ അക്രമണത്തെ തുടര്‍ന്ന് മരിച്ചതായി ട്രാവിസ് കൗണ്ടി ഷെറിഫ് ഓഫീസില്‍ നിന്നും പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു. ജൂണ്‍ 16 ബുധനാഴ്ച രാത്രി ഫെയ്‌സ്ട്രീറ്റില്‍ നിന്നും ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് എത്തിചേര്‍ന്ന പോലീസിന് കാണാന്‍ കഴിഞ്ഞത് ശരീരമാസകലം പരിക്കുകളോടെ രക്തത്തില്‍ കുളിച്ചു കിടക്കുന്ന എറിനെയാണ്. എറിന്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായി പോലീസ് സ്ഥീരീകരിച്ചു. വീടിന്റെ മുന്‍വശത്തെ ഗേറ്റ് Read more about നായ്ക്കളുടെ അക്രമണം യുവതി ഹൂസ്റ്റണില്‍ കൊല്ലപ്പെട്ടു[…]

പതിമൂന്നാമത് ഫീബ കോണ്‍ഫ്രന്‍സ് കാനഡയില്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചു

07.04 PM 19-06-2016 പി.പി.ചെറിയാന്‍ ഒന്റാറിയൊ(കാനഡ): ജൂലായ് 10 മുതല്‍ 14 വരെ ഒന്റാറിയൊ ഹാമില്‍റ്റണ്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ചു നടക്കുന്ന പതിമൂന്നാമത് ഫീബാ കോണ്‍ഫ്രന്‍സിലേക്കുള്ള റജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ഫീബാ കണ്‍വന്‍ഷന്‍ സംഘാടകര്‍ അറിയിച്ചു. ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ബ്രദറണ്‍ ഫാമലിസ് ഓഫ് നോര്‍ത്ത അമേരിക്കയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കോണ്‍ഫ്രന്‍സ് വന്‍ വിജയമാക്കുന്നതിന് വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ടെറി ജോര്‍ജ്ജ്, സാമുവേല്‍ തോമസ്, ജിജി വില്ല്യംസ്, റോജി വര്‍ഗീസ്(റജിസ്‌ട്രേഷന്‍ ഓര്‍ഡിനേറ്റേഴ്‌സ്), ജിന്‍സി അബ്രഹാം, പീറ്റര്‍ അബ്രഹാം, Read more about പതിമൂന്നാമത് ഫീബ കോണ്‍ഫ്രന്‍സ് കാനഡയില്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചു[…]